Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഈരാറ്റുപേട്ടയിൽ തിരിച്ചടിയുണ്ടായി , മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും?; പിസി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk April 07, 2021, 02:40 p.m.

ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ടയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് പിസി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാവും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ല. വോട്ട്  ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി വോട്ട്  മണ്ഡലത്തില്‍ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ് പ്രതികരിച്ചു. മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട്  കച്ചവടം ആകും?ഒരു ചായ പോലും ബിജെപിക്കാർക്ക് വാങ്ങി കൊടുത്തിട്ടില്ല. പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്. പാലായില്‍ ജോസ് കെ മാണി വിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ശബരിമല വിഷയം കാരണം ആണ് ഇടതുമുന്നണിയുടെ തുടര്‍ഭരണ സാധ്യത ഇല്ലാതായത്. ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസി ജോര്‍ജ് പറ‍ഞ്ഞു. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയാകും വരുക. അങ്ങനെ സംഭവിച്ചാൽ ആരെ പിന്തുണയ്‌ക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick