Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രചാരണത്തിനിടെ വീണ്ടും സംഘര്‍ഷം; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച്‌ പി സി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk March 26, 2021, 01:35 p.m.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി


കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരുവിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.

ഇതോടെ പി സി ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. സി.പി.എം.-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു.

പി സി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷം പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി സി ജോര്‍ജ് മടങ്ങുകയും ചെയ്തു. -

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പലിശക്കാരനാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. 'പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്കുകേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick