Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എന്നെ തകര്‍ക്കാന്‍ വേണ്ടി മുന്നണി വേണ്ടെന്ന് വെച്ചപ്പോള്‍ തകര്‍ന്നത് യുഡിഎഫ്, മുന്നണി രാഷ്ട്രീയം വേണ്ടിവന്നാല്‍ ആലോചിക്കും; പി സി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk May 05, 2021, 12:34 p.m.

യുഡിഎഫില്‍ എത്തിയിരുന്നെങ്കില്‍ പൂഞ്ഞാര്‍ അവര്‍ക്ക് കിട്ടിയേനെ. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും അവര്‍ ജയിക്കുമായിരുന്നു.


കോട്ടയം; മുന്നണി രാഷ്ട്രീയം വേണ്ടിവന്നാല്‍ ആലോചിക്കേണ്ടി വരുമെന്ന് പി.സി ജോര്‍ജ്. മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകും. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച്‌ പോകാമെന്ന് എന്നോട് പറഞ്ഞിരുന്നുവെന്നും ഞാന്‍ അതിനുവേണ്ടി കാത്തിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.എന്നെ തകര്‍ക്കാന്‍ വേണ്ടി മുന്നണി വേണ്ടെന്ന് വെച്ചപ്പോള്‍ തകര്‍ന്നത് യുഡിഎഫ് ആണ്. യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വം മാറുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ ചില കള്ളത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് ഈ എതിര്‍പ്പിനു കാരണം. യുഡിഎഫില്‍ എത്തിയിരുന്നെങ്കില്‍ പൂഞ്ഞാര്‍ അവര്‍ക്ക് കിട്ടിയേനെ. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും അവര്‍ ജയിക്കുമായിരുന്നു. ഇങ്ങനെ എത്ര സീറ്റ് യുഡിഎഫ് കളഞ്ഞു എന്ന് അവര്‍ നോക്കട്ടെയെന്നും പി.സി പറഞ്ഞു.

തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. നേരിട്ട് വരാന്‍ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും അധിക്ഷേപം നടത്തുന്നത്. ഞാന്‍ ഇപ്പോഴും ഈരാറ്റുപേട്ടയില്‍ തന്നെയുണ്ട് -പി.സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി.സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick