Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന ജോര്‍ജിന്‍റെ തുറന്നു പറച്ചില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കി. പൂഞ്ഞാറില്‍ കാലുവാരിയത് ബി ജെ പി യുടെ വിശ്വാസ്യതക്ക് മങ്ങലേറ്റന്ന് വിലയിരുത്തൽ; കളിതുടരാമെന്ന ആത്മ വിശ്വാസവുമായി വളഞ്ഞ വഴിയിലൂടെ ജോര്‍ജിന്‍റെ തേരോട്ടം

janmabhumi-ad

Digital Malayali Web Desk April 09, 2021, 05:55 p.m.

ഏതെങ്കിലും ബി ജെ പി പ്രവർത്തകൻ ജോർജിന് വോട്ടു ചെയ്താൽ അവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് നോബിൾമാത്യു പറഞ്ഞതിൽ കാര്യമൊന്നുമില്ല. സംസ്ഥാന പ്രസിഡണ്ട് തന്നെ ജോർജിനോടെപ്പം നില്ക്കുമ്പോൾ ഒരു നടപടിയും ഉണ്ടാകില്ലന്ന് ഉറപ്പാണ്.


കോട്ടയം: എത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും പൂഞ്ഞാറിൽ ഇത്തവണയും വിജയിക്കുമെന്ന ഉറപ്പിൽ തന്നെയാണ് പി സി ജോർജ്. ബിജെപിയുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന തുറന്നു പറച്ചിൽ അതുറപ്പാക്കുകയും ചെയ്യുന്നു.എന്നാൽ ജോർജിൻ്റെ തുറന്നു പറച്ചിൽ ബിജെപിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്തായാലും പൂഞ്ഞാർ ആർക്കും വിട്ടു കൊടുക്കില്ലെന്ന വാശി എന്തു വിലകൊടുത്തും നടപ്പിലാക്കുന്ന തന്ത്രം ഇത്തവണയും അദ്ദേഹം പ്രയോഗിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പോലും അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടായിട്ടും ജോർജ് കുലുങ്ങിയില്ല. കാരണം ജയിക്കാനുള്ള പദ്ധതികളെല്ലാം എല്ലാ തവണത്തെയും പോലെ അദ്ദേഹം ഒരുക്കി വച്ചിരുന്നു എന്നാണ് സംസാരം. കേരളത്തിലെ പ്രമുഖ പത്രത്തിന്റെ ചാനൽ  തന്നെയാണ് അതിനായി അദ്ദേഹം കൂട്ടുപിടിച്ചതും. മുൻ വിധി ജനങ്ങളിലെത്തിക്കാൻ ജോർജിൻ്റെ വിജയം ഉറപ്പാക്കി തന്നെ പത്രംവും ചാനലും വാർത്തകൾ അവതരിപ്പിച്ചു. ജോർജ് പ്രചാരണത്തിൽ മുന്നിലാണന്നും വിജയിക്കുമെന്നും നിരന്തരമായ വാർത്തകൾ നല്കി വേട്ടർമാരെ സ്വാധീനിക്കുക എന്ന തന്ത്രമാണ് നടപ്പാക്കിയത്. രാഷട്രീയത്തിലെ കളി പുത്തരിയല്ലാത്ത ജോർജിന് ഏത് എതിർപ്പും നിസാരമല്ലെന്ന മട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകളും.

ഈരാറ്റുപേട്ടയിൽ ജോർജിന് നേരെ ജനം കൂവിയിട്ടും തന്നെ കൂവിതോല്പിക്കാൻ ആവില്ലെന്നും നിൻ്റെയൊന്നും വോട്ടില്ലെങ്കിലും ഞാൻ ജയിക്കുമെന്നുമുള്ള ജോർജിൻ്റ നിലപാട് ഒരു സാധാരണ സ്ഥാനാർത്ഥിക്ക് ചേർന്നതായിരുന്നില്ല. നേരായ മാർഗ്ഗത്തിൽ എത്ര വോട്ട് കിട്ടുമെന്ന് ജോർജിനും നന്നായറിയാം. ബി ജെ പി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യുവിന് സീറ്റു കൊടുക്കാതെ പൂഞ്ഞാറിൽ ബി ഡി ജെ എസ് ജില്ലാ പ്രസിഡൻ്റ് എം പി സെന്നിനെ സ്ഥാനാർത്ഥിയാക്കി. ഇതിൽ മുന്നണിക്കുള്ളിൽ ഉണ്ടായ എതിർപ്പുകൾ ചെറുതൊന്നുമല്ല. മാത്രമല്ല ഇത്  ബി ജെ പി സംസ്ഥാന നേത്യത്വവുമായി ജോർജിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.

ജോർജിൻ്റെ തുറന്നു പറച്ചിൽ മുന്നണിക്കുള്ളിൽ എതിർപ്പ് രൂക്ഷമാക്കിയിട്ടുണ്ട്. 2016ൽ 19000 വോട്ടുകളാണ് ബി ഡി ജെ എസിന് ലഭിച്ചത്. ഇതിൽ കുറവുണ്ടായാൽ പൊട്ടിത്തെറി ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും ബി ജെ പി പ്രവർത്തകൻ ജോർജിന് വോട്ടു ചെയ്താൽ അവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് നോബിൾമാത്യു പറഞ്ഞതിൽ കാര്യമൊന്നുമില്ല. സംസ്ഥാന പ്രസിഡണ്ട് തന്നെ ജോർജിനോടെപ്പം നില്ക്കുമ്പോൾ ഒരു നടപടിയും ഉണ്ടാകില്ലന്ന് ഉറപ്പാണ്. 2016 ലെ വോട്ട് കണക്കുണ്ട്. അതിൽ കുറഞ്ഞാൽ മുന്നണി അന്വേഷിക്കും. വോട്ട് മറിച്ചോയെന്നു പരിശോധിക്കു'മെന്നു എം പി സെന്നും പറഞ്ഞു കഴിഞ്ഞു. ഇതൊക്കെ എത്ര കണ്ടിട്ടുള്ളവനാണ് താനെന്ന ഭാവം മാത്രമാണ് ജോര്‍ജിനുള്ളത്. മാത്രവുമല്ല എം പി സെന്നിന്റെ വീടിനു മുമ്പിൽ തെരഞ്ഞെടുപ്പ് തലേന്ന് ജനപക്ഷം പാർട്ടിക്കാർ ജോർജിന്റെ നീണ്ട നിര പോസ്റ്ററുകളും ബാനറുകളും കെട്ടി സ്ഥാനാർത്ഥിയെ പരിഹസിക്കാൻ വരെ തയ്യാറായതും ബി ഡി ജെ എ സിന് നാണക്കേടായി.

ബിജെപിയുടെ മാത്രമല്ല കോണ്‍ഗ്രസ് ഐ യുടെ വോട്ടുകളും ജോര്‍ജിന് ഉറപ്പാണ്. ജനപക്ഷം പാലായില്‍ മാണി സി കാപ്പനെ പിന്തുണച്ചു എന്ന് പറഞ്ഞതിലും കാപ്പന്റെ പ്രത്യുപകാരം ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ കത്തോലിക്കാ സമുദായത്തിന്റെ വോട്ടുകളിലും നല്ലൊരു ശതമാനം ജോര്‍ജിന്‍റെ പെട്ടിയില്‍ വീണേക്കാം. ബിഷപ്പ് ഫ്രാങ്കോ ഇഫക്ട് ജോർജിനെ സഹായിച്ചുവെന്നു വേണം കരുതാൻ. അര നൂറ്റാണ്ടായി കോണ്‍ഗ്രസ് മത്സരിക്കാതിരുന്ന പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ടോമി കല്ലാനിയുടെ വിജയ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന തുറന്നു പറച്ചിലുകലാണ് ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick