Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യു ഡി എഫിലേക്ക് കാലെടുത്തു വയ്ക്കും മുമ്പേ വീണ്ടും മുസ്ലീം വിരുദ്ധ പ്രസംഗവുമായി പി സി ജോർജ്.വിവാദമായതോടെ സോഷൃൽ മീഡിയയിൽ തനിക്കെതിരെ ദുഷ്പ്രചാരണമെന്ന് പോലീസിൽ പരാതി.പോലീസ് ആക്ട് 118 പ്രകാരം ജാമൃമില്ലാ കുറ്റം ചാർത്തി എല്ലാവരെയും ജയിലിലടക്കണെന്നും ആവശൃം.

janmabhumi-ad

Digital Malayali Web Desk October 29, 2020, 11:36 p.m.

14ല്‍ ഏഴ് ജില്ലകളിലെ കലക്ടര്‍മാര്‍ ഒരു സമുദായക്കാര്‍; ഉന്നത തസ്തികകള്‍ മുസ്ലീങ്ങള്‍ തട്ടിയെടുക്കുന്നു: സഭ ഉണരണം'; വീണ്ടും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ്


കോട്ടയം : ഈരാറ്റുപേട്ടയിലെ മുസ്‌ലിംകള്‍ക്കെതിരെ തീവ്രവാദ-വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായ പി സി ജോര്‍ജ് എംഎല്‍എ വീണ്ടും വര്‍ഗീയ വാദങ്ങളുമായി രംഗത്ത്. കേരളത്തിലെ ക്രിസ്ത്യാനികളിലേയും മുസ്‌ലിംകളിലേയും ഉദ്യോഗസ്ഥ കണക്കുകള്‍ വച്ചാണ് പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങള്‍ മുസ്ലീങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ മുസ്ലീങ്ങളാണ്. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയിലെ അരുവിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. എന്നാല്‍ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്-പി.സി ജോര്‍ജ് ചോദിച്ചു. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്‌സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന്റെ കാരണമെന്ന് സഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകളില്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാലാ വി.സി നിയമനത്തില്‍ ഇടതുപക്ഷം ഡോ. ബി. ഇക്ബാലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ നിയമിച്ചതെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പുറത്തുവന്ന വീഡിയോയിലെ പ്രധാന ഭാഗങ്ങള്‍

ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്ന് പറഞ്ഞാല്‍ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തൊടങ്ങിയതാ...പക്ഷേ ഇന്നത്തെ നിലയെന്താ... വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇസ്, ഐഎഫ്എസ് കോഴ്‌സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്തു പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്.  എന്താണതിന് കാരണമെന്ന് ഈ സഭ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.  എന്റെ മനസ്സിലതുണ്ട്. ആ വിഷയത്തിലേക്ക് ഞാന്‍ കടക്കുന്നില്ല.

കേരളത്തിലെ 14 ജില്ലകളിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാ... ഇതെന്തുകൊണ്ട് സംഭവിച്ചു? ആലോചിക്കേണ്ടൊരു പ്രശ്‌നമാണ്...

അതുപോലെ ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. അതില്‍ ആ വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരാളെപോലും, ഒരുദ്യോഗസ്ഥനെ പോലും കാണാനില്ല. കാരണം സ്വര്‍ണക്കള്ളക്കടത്തുകാരന്‍ മന്ത്രിയാണ് അത് കൈകാര്യം ചെയ്യുന്നത്.

അയാള്‍ അയാള്‍ടെ കാര്യം നോക്കുകയാ... നമ്മടെ പേരിലും മന്ത്രിയായ മാന്യന്മാര്‍ ഈ സംസ്ഥാനത്തൊണ്ട്... അവരൊക്കെ വലിയ വിപ്ലവകാരികളാണ്. പക്ഷേ അവര്‍ക്കൊന്നും തന്റെ സമുദായത്തെ പറ്റി ചിന്തയില്ലാതെ പോയി എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല...

കാരണം കള്ളക്കടത്തുകാരനായ, സ്വര്‍ണക്കടത്തുകാരാനായ മന്ത്രിക്ക് സമുദായത്തെ നോക്കാം... ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍മെന്റ് മുഴുവന്‍ ആ സമുദായമാക്കി മാറ്റി.  നമ്മടെ സഭയില്‍ നിന്ന് മന്ത്രിയായവരുണ്ടല്ലോ... അവര് മുഴുവന്‍ സഭയിലെ ആളുകളെ വെക്കണം എന്ന് ഞാന്‍ പറയുന്നില്ല. ഒരു നിശ്ചിത എണ്ണം സഭാവിശ്വാസികളെയെങ്കിലും ആ സ്ഥാനങ്ങളില്‍ വെക്കാനുള്ള മര്യാദ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നു ഞാന്‍ ആലോചിക്കുകയാണ്.   

അപ്പോള്‍ ഈ കാര്യത്തില്‍ നമ്മുടെ ആളുകള്‍ ശ്രദ്ധിക്കാനുണ്ട്. ഈ സമരം അധികാരവര്‍ഗത്തിനെതിരെ മാത്രമല്ല, ഈ സഭയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കണമെന്ന് ഓര്‍മിപ്പിക്കാനുള്ള സമരമായി കൂടിയാണ് ഞാനിതിനെ കാണുന്നത്. നമ്മുടെ സഭ ഇനിയും ഉണരേണ്ടതുണ്ട്. 

ഡോ. സ്റ്റാന്‍ സ്വാമി ഒരാളെ പോലും ക്രിസ്ത്യാനിയാവാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്ന് സമൂഹം മൊത്തം പറയുന്നു. പക്ഷേ പിടിച്ച് അകത്തിട്ടിരിക്കുകയാണ്. ഞാന്‍ പറയുമ്പോള്‍ മറ്റൊന്നും വിചാരിക്കരുത്. 

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ക്രിസ്ത്യാനി ഒഴിച്ച്, മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ എത്രയോ ഇരട്ടിയായി വളര്‍ന്നു. ഇവിടെ ഒരു മുസ്‌ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ല. പക്ഷേ പാകിസ്താനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ മുഴുവന്‍ ചുട്ടുകരിച്ചു എന്നു മാത്രമല്ല, സ്വത്തുക്കള്‍ മുഴുവന്‍ ഇസ്‌ലാമുകളുടേതാക്കി മാറ്റി. മുസ്‌ലിം പള്ളികളാക്കി മാറ്റി. 

ഹൈന്ദവ ക്ഷേത്രങ്ങള്‍ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകര്‍ത്തു. പക്ഷേ ആ ക്ഷേത്രത്തില്‍ പോകാന്‍ ഹിന്ദുക്കളില്ല. അവരെയെല്ലാം മുസ്‌ലിംകളാക്കി. ഇതൊക്കെയാണ് രാജ്യത്തു നടക്കുന്നത്. ഇതറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് പറഞ്ഞാല്‍ മുഴുവന്‍ പറയേണ്ടിവരും. ഞാനതിലേക്ക് കടക്കുന്നില്ല.

അതേസമയം സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നതിനും സമൂഹത്തിൽ വർഗ്ഗിയ ചേരിതിരിവ് ഉണ്ടാക്കി വർഗ്ഗീയ ലഹള ഉണ്ടാക്കുന്നതിന് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വീഡിയോകളും ശബ്ദ സന്ദേശങ്ങളും എഡിറ്റ്‌ ചെയ്തും അല്ലാതെയും തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് പിസി ജോർജ് എം എൽഎ പോലീസിൽ പരാതി നൽകി. ഐ. റ്റി. ആക്ട് 66(a), കേരള പോലീസ് ആക്ട് 118(a), ഇന്ത്യൻ ശിക്ഷാ നിയമം 499,500,153(a) വകുപ്പുകൾ അനുസരിച് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുക്കാവുന്ന പരാതിയാണ് നൽകിയിട്ടുള്ളത്. എംഎൽഎ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick