Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ..അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം...നാളെ ഈരാറ്റുപേട്ടയില്‍ കൂടി നടക്കും; എന്നെ തല്ലിയേച്ച്‌ ഒരുത്തനും കിടന്നുറങ്ങില്ല; വെല്ലുവിളിച്ച യുവാവിന് മറുപടിയുമായി പിസി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk May 04, 2021, 12:08 a.m.

അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്. എന്തു ചെയ്യുമെന്ന് കാണട്ടെ. എനിക്ക് പേടിയില്ല


കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് മറുപടിയുമായി പി.സി.ജോര്‍ജ്. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും പിസി പറഞ്ഞു.

വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും. കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്. നെറ്റ് കോളാണ്.അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം.

അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്. എന്തു ചെയ്യുമെന്ന് കാണട്ടെ. എനിക്ക് പേടിയില്ല. എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ. വെറുതെ വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ. അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ. എനിക്ക് ഭയമില്ല. ഒരുത്തനും എന്നെ തല്ലത്തില്ല. നമുക്ക് കാണാം. അവന്‍ തല്ലിയേച്ച്‌ കിടന്നുറങ്ങുന്ന പ്രശ്നമില്ല. എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയുമെന്നും പിസി പറഞ്ഞു.

യുവാവിന്റെ ഭീഷണി സന്ദേശം ഇങ്ങനെ:

'ഒരു ഇലക്ഷന്‍ ഒക്കെയാകുമ്ബോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.'-ഇങ്ങനെയാണ് യുവാവിന്റെ വാക്കുകള്‍

യുവാവ് ഭീഷണി മുഴക്കുന്നത് വിദശത്ത് നിന്നാണെന്നാണ് സൂചന.  2016ലെ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ ജോര്‍ജിന് 7195 വോട്ടുകള്‍ ലഭിച്ച ജോര്‍ജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick