Digital Malayali Web Desk January 18, 2022, 11:30 a.m.
മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കൊവിഡിന്റെ കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സര്‍ക്കാര്‍. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം തന്നെയാണ് സെക്രട്ടേറിയേറ്റിലും രോഗികള്‍ പെരുകുന്നത്. മന്ത്രി വി ശിവന്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെക്രട്ടേറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23വരെ അടച്ചിടാന്‍ തീരുമാനമായിട്ടുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കൊവിഡ് കേസുകള്‍ക്ക് കുറവില്ല. ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 80ഓളം ജീവനക്കാര്‍ക്കാണ് കൊവിഡ് പിടിപെട്ടിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പലര്‍ക്കും രണ്ടാം തവണയാണ് രോഗം ബാധിക്കുന്നത്. ഇതോടെ സെക്രട്ടേറിയേറ്റില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.