Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പത്തനംതിട്ടയില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു; വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസ്

janmabhumi-ad

Digital Malayali Web Desk May 09, 2021, 10:03 p.m.

20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി


പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. വിവാഹ ചടങ്ങില്‍ 20 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ 75 പേരാണ് പങ്കെടുത്തത്.

20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട നഗര പരിധിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.

വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്ത് മണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്. വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തു‌ടര്‍ന്ന് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്ബിളുകളാണ് പരിശോധിച്ചത്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick