Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"ഒരു ദേശീയ നേതാവെന്ന നിലയില്‍ വളര്‍ന്നുവരുന്നുവെന്ന ധാരണയാണ് ഉണ്ടായിരുന്നത്, എന്നാല്‍ കാലം കടന്നു പോവുന്തോറും വളരെ മോശമായി പോവുന്നു, എല്‍ഡിഎഫ് ആണ് രാഹുലിന്റെ മുഖ്യശത്രു" - പന്ന്യന്‍ രവീന്ദ്രന്‍

janmabhumi-ad

Digital Malayali Web Desk March 01, 2021, 04:26 p.m.

"എല്‍ഡിഎഫ് ആണ് രാഹുലിന്റെ മുഖ്യശത്രു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹൃദയത്തിലുണ്ടാവേണ്ടത് മതനിരപേക്ഷയാണ്" - പന്ന്യന്‍ രവീന്ദ്രന്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലെ രാഹുലിന്റെ പ്രസംഗത്തില്‍ സിപിഐഎം വിരുദ്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കോണ്‍ഗ്രസിനെ ബിജെപി തിന്നു കൊണ്ടിരിക്കുന്നതിനെ പറ്റി രാഹുലിന്റെ നിലപാടെന്താണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദ്യമുയർത്തി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകൾ,

"പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സമയത്ത് രാഹുലും ഉണ്ടായിരുന്നെന്നും അന്നത്തെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഒരു ദേശീയ നേതാവെന്ന നിലയില്‍ വളര്‍ന്നുവരുന്നുവെന്ന ധാരണയാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ കാലം കടന്നു പോവുന്തോറും അദ്ദേഹം വളരെ മോശമായി പോവുകയാണ്.

രാഹുല്‍ ഇടതുപക്ഷത്തെ എതിര്‍ത്തോട്ടെ, പക്ഷെ ബിജെപിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടെന്താണ്. അതല്ലേ കൃത്യമായി പറയേണ്ടത്. ഇന്ത്യയില്‍ ബിജെപി കോണ്‍ഗ്രസിനെ തിന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസുകാരും ബിജെപിക്കെതിരെ പറയാതെ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്. അതിന്റെ ഫലം കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിക്കാര്‍ കൊണ്ടു പോവുന്നു എന്നതാണ്. 30-40 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറഞ്ഞല്ലോ. അതാണ് അവരുടെ ഉദ്ദേശ്യം. പുതുച്ചേരിയില്‍ അത് കാണിച്ചു തന്നു. ബിജെപിയെക്കുറിച്ച് ഒരു വാക്കു പോലും പറയാന്‍ രാഹുലിന് തോന്നിയില്ല. എല്‍ഡിഎഫ് ആണ് രാഹുലിന്റെ മുഖ്യശത്രു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹൃദയത്തിലുണ്ടാവേണ്ടത് മതനിരപേക്ഷയാണ്. അത് വോട്ടിനു വേണ്ടി ബലികൊടുക്കുന്നത് അപകടകരമാണെന്നും രാഹുല്‍ ഗാന്ധി അത് മനസ്സിലാക്കണം"

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick