Digital Malayali Web Desk February 09, 2023, 06:22 p.m.
അധൃാപക രക്ഷാകർത്തൃദിനം ,അവാർഡ് സമർപ്പണണം, എൻഡോവ്മെന്റ് വിതരണം എന്നിവയും നടന്നു.
കോട്ടയം: പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ മികവിന്റെ 47 വർഷങ്ങൾ പിന്നിട്ടതിന്റെ ആഘോഷം ഡോ. ജോർജ് വാവാനിക്കുന്നേൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യാത്രയയപ്പ് സമ്മേളനം, അധൃാപക രക്ഷാകർത്തൃദിനം ,അവാർഡ് സമർപ്പണണം, എൻഡോവ്മെന്റ് വിതരണം എന്നിവയും നടന്നു.
എസ് എസ് എൽ സി , യു എസ് എസ് , നാഷണൽ മീൻസ് -കം -മെറിറ്റ് സ്കോളർഷിപ്പ് എന്നീ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദൃാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു.സമ്മേളനം ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിർവഹിച്ചു.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ആൻസ് സ്വിമ്മിംഗ് അക്കാദമി എം ഡി അന്നമ്മ ട്രൂബ് വയലുങ്കൽ അവാർഡ് സമർപ്പണവും ഡോ. റൂബിൾ രാജ് മുഖൃപ്രഭാഷണവും നടത്തി.സ്കൂൾ മനേജർ ഫാ. അഡ്വ. ബെന്നി കുഴിയടിയിൽ അധൃക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ റജിമോൻ വിഎം , പിടിഎ പ്രസിഡണ്ട് അനിൽ കൂരോപ്പട,റ്റി ജി മോഹനൻ, സി. മരിയ വൈദൃൻ സിൽവിയ എന്നിവർ പ്രസംഗിച്ചു.സ്കൂളിൽ നിന്ന് വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് എൽസമ്മ എം ജെ , അധൃാപകൻ ജോർജ് ജോബ് എന്നിവർക്ക് യാത്രാമംഗളങ്ങൾ നേർന്നു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.