Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കുളിലെ നവീകരിച്ച ഹൈസ്കൂൾ വിഭാഗത്തിന്റെ പുനസമർപ്പണവും പുതിയ യു പി ബ്ളോക്കിന്റെ ഉദ്ഘാടനവും നാളെ

janmabhumi-ad

Digital Malayali Web Desk November 13, 2020, 08:08 p.m.

പ്രവാസി മലയാളിയും പങ്ങട സ്വദേശിയുമായ അന്നമ്മ ട്രൂബ്‌ വയലുങ്കൽ സ്ക്കൂൾ പുനരുദ്ധാരണത്തിനായി ചെലവൊഴിച്ച 1 കോടി 13 ലക്ഷം രുപയിൽ 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഒന്നാം നിലയുടെയും പൂർവ്വവിദ്യാർത്ഥി ഡോ.മാത്യു പുതിയിടം, അഞ്ചാനിക്കൽ ഫാമിലി എന്നിവർ സ്പോൺസർ ചെയ്യുന്ന ക്ലാസ് മുറികളുടെ ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടുന്നു


പങ്ങട: സേക്രഡ് ഹാർട്ട് സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ക്ലാസ്സുകളുടെ പുനർസമർപ്പണവും പുതുതായി നിർമ്മിച്ച യു.പി.ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ നടക്കും. ശനിയാഴ്ച രാവിലെ 9.45 ന്

സ്കൂൾ മാനേജർ ഫാ.ജോൺ കൊച്ചുമലയിൽ പതാക ഉയർത്തും.കെ.സി.എസ്.എൽ. ഡയറക്ടർ ഫാ.സിനു വേലങ്ങാട്ടുശേരി ദിവ്യബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് 3 ന്  മാർ ജോസഫ് പെരുന്തോട്ടം സ്കൂളിന്റെ ആശീർവാദം നടത്തും. തുടർന്ന് കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ

മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ റജിമോൻ വി.എം. സ്വാഗതവും മാനേജർ ഫാ.ജോൺ കൊച്ചുമലയിൽ ആമുഖപ്രസംഗവും നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോട്ടയം എം.പി തോമസ് ചാഴികാടൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരിൽ, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ്  ടി.എം ആന്റണി തുപ്പലഞ്ഞിയിൽ, വാർഡ് മെമ്പർ ഉമാദേവി, മുൻ എം.എൽ.എ വി.എൻ.വാസവൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ എന്നിവർ ഓൺലൈൻ സന്ദേശം നൽകും.

പ്രവാസി മലയാളിയും പങ്ങട സ്വദേശിയുമായ  അന്നമ്മ ട്രൂബ്‌ വയലുങ്കൽ സ്ക്കൂൾ പുനരുദ്ധാരണത്തിനായി ചെലവൊഴിച്ച 1 കോടി 13 ലക്ഷം രുപയിൽ 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഒന്നാം നിലയുടെയും പൂർവ്വവിദ്യാർത്ഥി ഡോ.മാത്യു പുതിയിടം, അഞ്ചാനിക്കൽ ഫാമിലി എന്നിവർ സ്പോൺസർ ചെയ്യുന്ന ക്ലാസ് മുറികളുടെ ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടുന്നു. റവ.ഡോ.തോമസ് പാടിയത്ത് മുഖ്യസന്ദേശം നൽകും. റവ. ഡോ.മാണി പുതിയിടം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബിന്ദു, പൂർവ്വ വിദ്യാർത്ഥി ബിജു ഫിലിപ്പ്, അസി. കോർപ്പറേറ്റ് മാനേജർ ഫാ. ടോണി ചെത്തിപ്പുഴ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേൽ, മുൻ മാനേജർ ഫാ. അഗസ്റ്റിൻ കൊല്ലപറമ്പിൽ,

പി.ടി.എ പ്രസിഡന്റ് അനിൽ കൂരോപ്പട എന്നിവർ ആശംസകൾ നേരും. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ സമ്മേളനത്തിൽ ആദരിക്കും. നിർമ്മാണക്കമ്മറ്റി കൺവീനർ ജോർജ് ജോബ് കൃതജ്ഞത പ്രകാശിപ്പിക്കും.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick