Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


‘പിണറായി ഏകാധിപതി, തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും, ലീഗിന്റെ അംഗസഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടും': പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

janmabhumi-ad

Digital Malayali Web Desk March 27, 2021, 05:39 p.m.

സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും  ഭരണം തകിടം മറിഞ്ഞിരിക്കുന്നുവെന്നും ഏകാധിപത്യ ഭരണത്തിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈ തെരഞ്ഞടുപ്പില്‍ യാതൊരുവിധത്തിലുള്ള നീക്കുപോക്കും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

'ലീഗ് യുഡിഎഫിലെ പ്രബലകക്ഷിതന്നെയാണ്. അര്‍ഹമായ സീറ്റ് എന്തായാലും തങ്ങള്‍ക്ക് അവകാശപ്പെട്ടാതാണ്. എന്‍ഡിഎയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ടസ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും' - തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

'കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ ലീഗിന്റെ ശക്തി വര്‍ധിച്ചുവരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്സിന് അകത്തുള്ള പ്രശ്‌നത്തിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താറുള്ളതും ലീഗാണ്' - തങ്ങള്‍ കൂട്ടിച്ചേർത്തു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick