Digital Malayali Web Desk November 14, 2022, 07:47 p.m.
വിജയികൾക്ക് സ്കൂൾ മാനേജർ ഫാ. ബെന്നി കുഴിയടിയിലും അന്നമ്മട്രൂബും സമ്മാനങ്ങൾ വിതരണം ചെയ്തു.രാജു ആനിക്കാട് ഹാന്നസ് ട്രൂബ് അനുസ്മരണ പ്രഭാഷണം നടത്തി
പാമ്പാടി: പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നടന്ന ഹാന്നസ് ട്രൂബ് അഖില കേരള ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നോയൽ പി ജോൺ ( എം ഡി എച്ച് സ് കോട്ടയം) ഷീന മരിയ ജോസഫ് (സെന്റ് പീറ്റേഴ്സ് എച്ച് എസ് കുറുമ്പനാടം)രണ്ടാം സ്ഥാനവും ലെയാ ഡെന്നി (ഇൻഫന്റ് ജീസസ് ബദനി കോൺവന്റ് ഗേൾസ് ഹൈസ്ക്കൂൾ മണർകാട് )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് സ്കൂൾ മാനേജർ ഫാ. ബെന്നി കുഴിയടിയിലും അന്നമ്മട്രൂബും സമ്മാനങ്ങൾ വിതരണം ചെയ്തു.രാജു ആനിക്കാട് ഹാന്നസ് ട്രൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ വിഎം റജിമോൻ, സ്റ്റാഫ് സെക്രട്ടറി സ്മിത എലിസബത്ത് ഏബ്രഹാം,അധൃാപക പ്രതിനിധി മനേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.പ്രവാസി മലയാളിയായ അന്നമ്മ ട്രൂബിന്റെ ഭർത്താവ് അന്തരിച്ച പ്രമുഖ സ്വിസ് പത്രപ്രവർത്തകനായ ജോഹാന്നസ് ട്രൂബിന്റെ സ്മരണക്കായി സേക്രഡ് സ്കൂളിൽ നിർമ്മിച്ച നവീകരിച്ച കമ്പൃട്ടർ ലാബിന്റെ ഉത്ഘാടനം ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ നിർവഹിച്ചു.
അന്നമ്മട്രൂബ് ,കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റ്റിജി മോഹൻ, അനിൽ കൂരോപ്പട,ഷീല മാതൃ, മുൻ അദ്ധൃാപിക സജിമ്മ ഏബ്രഹാം, സീനിയർ അസിസ്റ്റന്റ് എൽസമ്മ എം കെ എന്നിവർ പ്രസംഗിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.