Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ വള്ളി പടർപ്പിനുള്ളിലെ സാധാരണ കാണാൻ കഴിയാത്ത മൂല വിഗ്രഹം ദൃശൃമായി. ഇത് അത്യപൂർവ്വം. കോവി ഡ് സാഹചര്യത്തിൽ ഭക്തർക്ക് ദർശനം നിയന്ത്രിച്ചിരിക്കയാണ്.

janmabhumi-ad

Digital Malayali Web Desk June 05, 2021, 10:48 a.m.

ദക്ഷിണ മൂകാംബിയെന്ന് പുകൾപെറ്റ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ സാധാരണ ദൃഷ്ടിഗോചരമല്ലാത്ത മൂല വിഗ്രഹം നഗ്ന നേത്രങ്ങൾ കൊണ്ട് ഇന്നലെ മുതൽ കാണുമാറായി


 കോട്ടയം: ദക്ഷിണ മൂകാംബിയെന്ന് പുകൾപെറ്റ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ സാധാരണ ദൃഷ്ടിഗോചരമല്ലാത്ത മൂല വിഗ്രഹം  നഗ്ന നേത്രങ്ങൾ കൊണ്ട് ഇന്നലെ മുതൽ കാണുമാറായി.

കരിങ്കല്ലിൽ സമചതുരാകൃതിയിൽ വെട്ടി താഴ്ത്തിയ കുളത്തിലെ  വള്ളിപ്പടർപ്പിനുള്ളിലാണ് മൂല വിഗ്രഹം. കിഴക്കോട്ട് ദർശനമായ ഈ മൂല വിഗ്രഹത്തിന് അഭിമുഖമായി സ്ഥാപിച്ചിട്ടുള്ള പ്രതിബിംബത്തിലാണ് നിത്യനിദാന പൂജകൾ നടത്തിവരുന്നത്.

വളരെ അപൂർവ്വമായി മാത്രമേ മൂല വിഗ്രഹം കാണാൻ സാധിച്ചിട്ടുള്ളു.

ഈ  നൂറ്റാണ്ടിൽ ഇത് രണ്ടാം തവണയാണ് വിഗ്രഹം കാഴ്ചപ്പുറത്ത് വരുന്നത്.

ഇതിനു മുൻപ് 1977-ൽ ദുർഗ്ഗാഷ്ടമി നാളിലാണ് വിഗ്രഹം കാണപ്പെട്ടത്.

വിഗ്രഹത്തെ ചൂഴ്ന്ന് നിൽക്കുന്ന ചുണ്ണാമ്പു വള്ളിക്ക് സമാനമായ ചെടിയുടെ ഇലകൾ വാടിക്കരിഞ്ഞതിനെ തുടർന്നാണ് മൂല വിഗ്രഹം കണ്ടത്.

ഇപ്പോഴും ഇടതൂർന്ന് നിന്നിരുന്ന വള്ളിചെടിയുടെ മുകൾ ഭാഗം ഈ മഴക്കാലത്തും കരിഞ്ഞുണങ്ങിയത്  ഒരു അത്ഭുത പ്രതിഭാസമായാണ് പഴമക്കാർ പറയുന്നത്.

1977-ലെമഴക്കാലമായ കന്നിമാസത്തിലെ നവരാത്രി കാലത്താണ്

ഇങ്ങനെ സംഭവിച്ചത്.

ഇതേ തുടർന്ന് ചില അശുഭ സൂചനകൾ നാട്ടിൽ ഉണ്ടായി.

ഊരായൺമക്കാരായ ഒരു ഇല്ലത്തെ സ്ത്രീ അക്കാലത്ത് അകാലമൃത്യുവിനിരയായത് നാട്ടിൽ പരക്കെ സംസാരത്തിനിടയാക്കിയിരുന്നു.

ഇക്കാലത്തും ക്ഷേത്രത്തിൽ ചില അഹിതമായ കാര്യങ്ങൾ സംഭവിക്കുന്നതായി നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നു..

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില വ്യവഹാരങ്ങൾ കോടതിയിൽ വരെ യെത്തി നിൽക്കുകയാണ്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പനച്ചിക്കാട് സരസ്വതി എന്ന അദ്ധ്യായത്തിലാണ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഉള്ളത്.

ക്ഷേതത്തിന് സമീപത്തുള്ള കിഴിപ്പുറത്തില്ലത്തെ ഒരു വൃദ്ധ ബ്രാഹ്മണന്റെ ഓലക്കുടപ്പുറത്തേറി എത്തിയ സാക്ഷാൽ മൂകാംബിക തന്നെയാണ് ഇവിടെ ഇളകൊണ്ടിട്ടുള്ളതെന്നാണ് അനുമാനിക്കുന്നത്.

പനച്ചി മരങ്ങളാൽ സമൃദ്ധമായി തിങ്ങി നിറഞ്ഞ കൊടുംകാട്ടിൽ പൗരാണിക കാലത്ത് വസിച്ചിരുന്ന മഹർഷിമാർ വച്ചു പുജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നാണ് ഐതീഹ്യമാലയിൽ പറയുന്നത്.

വനദേവതമാരാൽ പരിപാലിച്ചു പോന്നതാണ്  പരിപാവനമായ  ഈ വിഗ്രഹം. സരസ്വതീ ലതകളാൽ ആവരണം ചെയ്യപ്പെട്ട ഈ വിഗ്രഹത്തിന്റെ

 ദിവ്യത്വം കൊണ്ടാണ് വള്ളിചെടികളാൽ മറച്ചി രുന്നതെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്.

ഒരു ചതുരശ്ര അടി വിസ്തീർണമുള്ള  ഒരു ശിലാതലത്തിൽ ഏകദേശം മൂന്നരയടിയോളം ഉയരവും , അതിനൊത്ത വലിപ്പവുമുള്ള  ചാരുതയാർന്ന കൊത്തുപണികൾ കൊണ്ട് മനോഹര ശില്പ ഭംഗിയാർന്ന ശിലാ വിഗ്രഹമാണിത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick