Digital Malayali Web Desk October 21, 2022, 11:10 a.m.
മറ്റു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളോടു കിടപിടിക്കത്തക്കവിധത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗുണങ്ങൾ സമൂഹത്തിനു ലഭ്യമാകുന്ന നിലയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടണം
കോട്ടയം: പള്ളിക്കത്തോട്ടിലെ തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ആധുനിക ഓഡിയോ മിക്സ് സ്റ്റുഡിയോയും ഡി.ഐ സ്യൂട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിലുള്ള കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉയർച്ച രാജ്യത്തെ
മറ്റു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളോടു കിടപിടിക്കത്തക്കവിധത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗുണങ്ങൾ സമൂഹത്തിനു ലഭ്യമാകുന്ന നിലയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ദിശാബോധത്തോടെയുള്ള ആശയങ്ങളും പ്രവർത്തനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്നതിനാലാണ് സ്വയംഭരണം നൽകാൻ സർക്കാർ തയാറായത്. സർഗ്ഗപരമായ സ്വാതന്ത്ര്യം കലാകാരന്മാർക്ക് ആവശ്യമാണ്. സ്വാതന്ത്യത്തെയും അച്ചടക്കത്തെയും ഭംഗിയായി സമന്വയിപ്പിക്കാൻ സ്ഥാപനത്തിനും വിദ്യാർഥികൾക്കും കഴിയണം. സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കാവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഇന്ത്യയിൽ ഇത്തരത്തിൽ ഏറ്റവും ആധുനിക ഡി. ഐ. സ്യൂട്ടും ഓഡിയോ മിക്സ് സ്റ്റുഡിയോയുമുള്ള ഏക സ്ഥാപനമാണ് കെ.ആർ.എൻ. ഇൻസ്റ്റിറ്റ്യൂട്ടെന്നും മന്ത്രി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു, പഞ്ചായത്തംഗം രാജശേഖരൻ നായർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, സ്റ്റുഡന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.എൻ. ഹരിപ്രസാദ്, ഫാക്കൽറ്റി പ്രതിനിധി ഫൗസിയ ഫാത്തിമ, സ്റ്റാഫ് പ്രതിനിധി എം.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
ബാർക്കോ 19 ബി ഫോർ കെ ഡിജിറ്റൽ പ്രൊജക്ടറും സി പി 950 ഡോൾബി സിനിമ സൗണ്ട് മോണിറ്ററിങ്ങ് സിസ്റ്റവും സംയോജിപ്പിച്ചതാണ് 180 പേർക്ക് ഇരിക്കാവുന്ന ഓഡിയോ മിക്സിങ്ങ് സ്റ്റുഡിയോ. ഡി.ഐ സ്യൂട്ടിൽ എച്ച് ക്യൂ ലെൻസുകളോട് കൂടിയ ബാർക്കോ ഫോർ കെ പോസ്റ്റ് പ്രൊഡക്ഷൻ പ്രൊജക്ടർ, ഡോൾബി പ്രൊഫഷണൽ മോണിറ്റർ, ആധുനികമായ ഡാവിഞ്ചി റിസോൾവ് എന്നീ സൗകര്യങ്ങളുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.