Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പാലായിൽ മലവെള്ളത്തിൽ ഒഴുകിയെത്തിയ പെരുമ്പാമ്പ് പിടിയിൽ : വീഡിയോ

janmabhumi-ad

Digital Malayali Web Desk August 04, 2022, 05:31 p.m.

പാമ്പിനെ കണ്ട് നാട്ടുകാർ കൂടിയതോടെ പാമ്പ് റോഡരുകിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ചു


പാലാ: മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തി കരയിൽ കയറി രാത്രി ഇരതേടിയിറങ്ങിയ വൻ പെരുമ്പാമ്പ് പിടിയിൽ. കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽനിന്നാണ് 12 അടിയോളം നീളമുള്ള 20 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പ് പിടിയിലായത്.

പാമ്പിനെ കണ്ട് നാട്ടുകാർ കൂടിയതോടെ പാമ്പ് റോഡരുകിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് അന്തീനാട്ടിൽ നിന്ന് എത്തിയ വനം വകുപ്പ് പരിശീലനം നേടിയ സയന്റിഫിക് സ്നേക് റെസ്ക്യൂവർ ജോസഫ് തോമസാണ് (സിബി അന്തീനാട്) രാത്രി പത്തോടെ പാമ്പിനെ കുടുക്കിയത്. വ്യാഴാഴ്ച  വനം വകുപ്പ്  വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറുമെന്ന്  കൈമാറും.

കടപ്പാട്ടൂർ ചെറുകരത്താഴെ സജു രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് റോഡിൽ കുറുകെ കിടന്ന പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിസരവാസികളുടെ വലിയ കൂട്ടം പെരുമ്പാമ്പിനെ കാണാൻ എത്തിയിരുന്നു. വർഷകാലത്ത് മീനച്ചിലാറ്റിൽനിന്ന് വെള്ളം കയറി ഒഴുകുന്ന കൈത്തോട് വഴി കരയിൽ എത്തിയതാകാം പാമ്പ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. (വീഡിയോ-)

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick