Digital Malayali Web Desk January 17, 2022, 12:01 p.m.
ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ, വിവാഹിതനായ കണ്ടക്ടര്‍ ഇക്കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
കോട്ടയം: പാലാ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്സല് (31), ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി ഡ്രൈവര്‍ എബിന് (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്സോ പ്രകാരം കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒത്താശ ചെയ്ത മറ്റൊരു കണ്ടക്ടര്‍ ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രണയം നടിച്ച് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ, വിവാഹിതനായ കണ്ടക്ടര്‍ ഇക്കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്സല് സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി. പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടര്‍ താഴ്ത്തി പുറത്തു പോയി.
ഷട്ടറിട്ട് പാര്‍ക്കു ചെയ്തിരുന്ന ബസില്‍ സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട ഒരാള്‍ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സി.ഐ. കെ.പി. ടോംസണും സംഘവും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ കുതിച്ചെത്തുകയായിരുന്നു.
പൊലീസ് ബസില്‍ കയറി നോക്കിയപ്പോള്‍ സ്കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് കണ്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കും കൗണ്‍സലിങ്ങിനും വിധേയമാക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.