Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പാലാ പ്രദേശങ്ങളിലെ പിഎച്ച്സി സിഎച്ച്സി എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം പുരുഷ വനിതാ അറ്റണ്ടർമാർ ഓഫീസിൽ സമയക്രമം പാലിക്കാതെയും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്നതായി ആക്ഷേപം ശക്തമാകുന്നു

janmabhumi-ad

Digital Malayali Web Desk July 07, 2022, 03:53 p.m.

ഭരണകക്ഷിയൂണിയൻ നേതാക്കളുടെ ആശിർവ്വാദത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കുന്നതെന്നാണ് ആരോപണം


കേട്ടയം: പാലാ പ്രദേശങ്ങളിലെ പിഎച്ച്സി സിഎച്ച്സി എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം പുരുഷ,വനിതാ അറ്റണ്ടർമാർ ഓഫീസിൽ സമയക്രമം പാലിക്കാതെയും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്നതായി ആക്ഷേപം ശക്തമാകുന്നു.

ഭരണകക്ഷിയൂണിയൻ നേതാക്കളുടെ ആശിർവ്വാദത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കുന്നതെന്നാണ് ആരോപണം.ഭരണകക്ഷി യൂണിയന്റെ പിന്തുണയുള്ളതുകൊണ്ട് ഉദൃഗസ്ഥർക്ക് ഇവർക്കതെതിരെ നടപടിയെടുക്കാനും ഭയമാണ്.ഓഫീസ് സമയത്തും ജോലിക്ക് വരാതെ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്.15 പേർ ചേർന്നുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ച് വീടുകൾ കേന്ദ്രീകരിച്ച് സൗഹൃദ സംഗമങ്ങളും വിനേദയാത്രയുമെല്ലാം തകൃതിയായി നടക്കുകയാണ്.വീടുകളിലെ കൂടിച്ചേരലിൽ പല ഉല്പന്നങ്ങളുടെ വില്പന നടത്തിയും പണം സമ്പാദിക്കുന്ന ഏർപ്പാടും നടന്നു വരുന്നു.ടൂർ സംഘത്തിന്റെ തലപ്പത്തും ഒരു വനിതാ നേതാവാണ്.രണ്ടു മാസത്തിലൊരിക്കൽ ടൂർ ഇവർക്ക് നിർബന്ധമാണ്. മിക്കവരും അവധി പോലുമെടുക്കാതെയാണ് യാത്ര. ചോദിക്കാൻ മേലധികാരികൾക്കും ഭയം.വിനേദയാത്രക്ക് പോകാൻ പണപ്പിരിവിനും കുറവില്ല.ചോദിക്കുന്ന പണം ഇവർക്ക് കൊടുത്തില്ലെങ്കിൽ വൃക്തിഹതൃയും സ്ഥലം മാറ്റവുമുണ്ടാകുമെന്ന് ഭയന്നാണ് പല ഡോക്ടർമാരും ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർമാരും മറ്റു ജിവനക്കാരും പണം നല്കുന്നത്.ക്വാർട്ടേഴ്സുകളിൽ മദൃപാനവും  പണം വച്ച് ചീട്ടുകളിയും നടക്കുന്നതായും ആരോപണമുണ്ട്.മരുന്നുകളും മറ്റു മെഡിക്കൽ സാധനങ്ങളും സ്വകാരൃമെഡിക്കൽ സ്റ്റോറുകൾക്ക് മറിച്ചു വില്ക്കുന്നതായും ആക്ഷേപമുണ്ട്.

യൂണിയൻ മീറ്റിങ്ങുകൾ നടക്കുമ്പോൾ ഇവർ സ്റ്റേജിൽ കയറി യൂണിയൻ നേതാവിന്റെ ചെവിയിൽ കുശലം പറയുന്ന, ചെവികടിക്കൽ സ്വഭാവം വഴി,താൻ നേതാവിന്റെ സ്വന്തമാളെന്ന്  വരുത്തി തീർക്കന്ന തന്ത്രങ്ങളും പലരും പ്രയോഗിക്കുന്നുണ്ട്.ഇങ്ങനൊക്കെയാണ് പല ജീവനക്കാരെയും ഇവർ വിരട്ടുന്നത്.

ഉന്നത ഉദൃഗസ്ഥരെ വരെ സംഘടിത ശക്തിവഴി ഭയപ്പെടുത്തി ജോലിയിൽ  കാരൃക്ഷമയില്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക് ആരു മണികെട്ടുമെന്ന ചോദൃമാണ് അവശേഷിക്കുന്നത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick