Digital Malayali Web Desk January 02, 2022, 12:09 p.m.
2020 ജൂലായിലാണ് പ്രതിയായ യുവാവും പാലാ സ്വദേശിയായ യുവതിയും തമ്മിൽ ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്
കോട്ടയം: ചാറ്റിങ്ങിലൂടെ യുവതിയുടെ ഫോട്ടോ സ്വന്തമാക്കി പ്രചരിപ്പിക്കുകയും ഇതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി യുവാവ് പിടിയിലായി. ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശി മോനുകുമാര്‍ റാവത്താണ് (25) പിടിയിലായത്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
2020 ജൂലായിലാണ് പ്രതിയായ യുവാവും പാലാ സ്വദേശിയായ യുവതിയും തമ്മിൽ ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. തുടർന്നു, ഫെയ്സ്ബുക്ക് മെസഞ്ചർ വഴിയും, വാട്സ്അപ്പ് വഴിയും യുവതിയുമായി പ്രതി നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇതേ തുടർന്നു സൗഹൃദം സ്ഥാപിച്ച പ്രതി യുവതിയുടെ പക്കൽ നിന്നും നഗ്നചിത്രങ്ങളും, വീഡിയോയും കൈവശപ്പെടുത്തുകയായിരുന്നു. തുടർന്നു, ഈ വീഡിയോയും ചിത്രവും പുറത്തു വിടാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാതെ വന്നതോടെ പ്രതി ഈ ചിത്രങ്ങളും വീഡിയോയും 2021 ഏപ്രിൽ മുതൽ ഫെയ്സ്ബുക്ക് മെസഞ്ചർ വഴി പലർക്കും അയച്ചു നൽകി. ഇതേ തുടർന്നാണ് യുവതി പാലാ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതി യുപി സ്വദേശിയായ മോനുകുമാറാണ് എന്നു തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാൾ വിദേശത്താണ് എന്ന വിവരം പൊലീസിനു ലഭിച്ചത്.
തുടർന്നു, പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചു. ഈ ലുക്ക് ഔട്ട് നോട്ടീസ് നില നിൽക്കെ പ്രതി കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ എത്തി. ഇതോടെ വിമാനത്താവള അധികൃതരും, സുരക്ഷാ സേനയും ചേർന്നു പ്രതിയെ തടഞ്ഞു വച്ച്. പിന്നീട് പാലാ പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.