Digital Malayali Web Desk February 11, 2023, 10:29 a.m.
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാരായ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിനും, റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടിനും യാത്ര അയപ്പ് നൽകി.
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാർക്ക് യാത്ര അയപ്പ് നൽകി
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാരായ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിനും, റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടിനും യാത്ര അയപ്പ് നൽകി. നഴ്സിംഗ്, ബ്രാൻഡിംഗ് & പ്രൊമോഷൻസ് വിഭാഗം ഡയറക്റ്ററായി രണ്ടു വർഷത്തോളം പ്രവർത്തിച്ച റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ പ്രവിത്താനം ഫൊറോനാ പള്ളിയുടെ വികാരിയായി ആണ് സ്ഥലം മാറി പോകുന്നത്. മൂന്ന് വർഷം പൂർത്തിയാക്കുന്ന ഫിനാൻസ് & പർചെയിസ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ബിജു കുന്നയ്‌ക്കാട്ട് അരുവിത്തറ സെന്റ് ജോർജ് കോളേജ് ബർസാർ ആയി ഉള്ള ഉത്തരവാദിത്തം ആണ് പുതിയതായി ഏറ്റെടുക്കുന്നത്.
മൂന്നു വർഷം പൂർത്തിയാക്കിയ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രാരംഭ കാലത്തെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകി പ്രശംസനീയമായ സേവനം കാഴ്ചവെച്ചാണ് ഡയറക്റ്റർമാർ അവരുടെ മെഡിസിറ്റിയിലെ ചുമതലകളിൽ നിന്നും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പോകുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.