Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടത് ഇടതു മുന്നണിയുടെ പ്രവർത്തക്കുറവ്, സ്ഥാനാർത്ഥി നിർണ്ണയത്തിലും പാളിച്ചയെന്ന് സി പി ഐ

janmabhumi-ad

Digital Malayali Web Desk August 03, 2022, 02:17 p.m.

ജില്ലയിലെ മൂന്നാമത്തെ വലിയപാർട്ടി സി.പി.ഐ. ആണെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ വ്യക്തമാക്കി


കോട്ടയം: ജോസ്‌ കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷം സി.പി.എം. വലിയ പരിഗണന നല്‍കുന്നത്‌ കേരളാ കോണ്‍ഗ്രസിനാണെന്ന പരാതി നിലനില്‍ക്കെ കേരളാ കോണ്‍ഗ്രസിനെതിരേ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ തന്നെ രംഗത്ത്‌ വന്നിരിക്കുകയാണ്. കേരളാം മുഴവനും ഇടത്‌ തരംഗം ഉണ്ടായിട്ടും പാലായില്‍ ഇടതുമുന്നണി പരാജയപ്പെടാനുള്ള കാരണം സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന്‌ സി.കെ.ശശിധരന്‍ പറഞ്ഞു.

ജില്ലയിലെ മൂന്നാമത്തെ വലിയപാർട്ടി സി.പി.ഐ. ആണെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലാസമ്മേളനപരിപാടികൾ അറിയിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ എം.എൽ.എ.മാരുടെ എണ്ണംവെച്ച് നോക്കിയാൽ കേരള കോൺഗ്രസിന് കൂടുതൽ ഉണ്ടെങ്കിലും സംഘടനാപരമായും അംഗങ്ങളുടെ എണ്ണത്തിലും സി.പി.ഐ. ആണ് വലുത്.

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പരാജയപ്പെട്ടത് ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനക്കുറവ് മൂലമാണ് എന്നാണ് സി.പി.ഐ. വിലയിരുത്തുന്നത്.   ഇടതുമുന്നണിയുടെ കേരള കോൺഗ്രസ് കോട്ടകളിൽ അവർ പിന്നിലായത് അവരുടെ വോട്ടിന്റെ ചോർച്ചയാണ് കാണിക്കുന്നത്. കടനാട് ഇതിന് ഉദാഹരണമാണ്. ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം പൊതുവേ അംഗീകരിക്കപ്പെട്ടില്ല.

എന്നാൽ കേരള കോൺഗ്രസിന്റെ വരവ് ഇടതുമുന്നണിക്ക് തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി. മുന്നണിയിൽ വന്നതിനുശേഷം കേഡർ സ്വഭാവം സ്വീകരിക്കാൻ അവർ ശ്രമിക്കുന്നത് നല്ലതാണ്. മുമ്പ് ഇതിനെ കളിയാക്കിയിരുന്നതാണ് കേരള കോൺഗ്രസെന്ന് ശശിധരൻ പറഞ്ഞു.

കേരളാ കോണ്‍ഗ്രസില്‍ തന്നെ സ്‌ഥാനാർത്ഥി നിര്‍ണയത്തില്‍ പരാതി ഉയര്‍ന്നിരുന്നു. അമ്ബത്‌ വര്‍ഷത്തിലേറെയായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ്‌ ഒരു സുപ്രഭാതത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി മാറിയത്‌ അവരുടെയോ ഇടതുമുന്നണിയുടെയോ പ്രവര്‍ത്തകര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. കേരളാ കോണ്‍ഗ്രസ്‌ ഇടതുമുന്നണിയുടെ ഭാഗമായിട്ട്‌ ഇത്രയും നാള്‍ ആയിട്ടും കേരളാ കോണ്‍ഗ്രസിന്റെ അണികള്‍ക്ക്‌ ഇടതുവരെ ഇടതു നയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

കേരളാ കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ വിഭാഗം ഇപ്പോഴും മാറി നില്‍ക്കുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ യു.ഡി.എഫിലേക്ക്‌ തിരികെ പോകുമോ എന്ന ചോദ്യത്തിന്‌ രാഷ്‌ട്രീയ നിലപാട്‌ ആര്‍ക്കും പ്രവചിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേരളാ കോണ്‍ഗ്രസ്‌ എല്‍.ഡി.എഫിലെത്തിയത്‌ മുന്നണിക്ക്‌ ഗുണമായിട്ടുണ്ട്‌. കോട്ടയം ജില്ലയില്‍ തദേശ തെരഞ്ഞെടുപ്പില്‍ മുന്നണി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതും ജില്ലാ പഞ്ചായത്ത്‌ ഭരണം പിടിക്കാന്‍ കഴിഞ്ഞതും കേരളാ കോണ്‍ഗ്രസ്‌ മുന്നണിയിലെത്തിയതിനാലാണ്‌. എന്നാല്‍ ജില്ലയില്‍ സി.പി.ഐ.തന്നെയാണ്‌ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. സീറ്റ്‌ വിഭജനത്തിലടക്കം കേരളാ കോണ്‍ഗ്രസിന്‌ വേണ്ടി ഇനിയും വിട്ടുവീഴ്‌ച നടത്താന്‍ സി.പി.ഐ. തയാറല്ലെന്ന്‌ എല്‍.ഡി.എഫ്‌്. നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും സി.കെ. ശശിധരന്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick