Digital Malayali Web Desk December 03, 2021, 09:07 a.m.
റിന്‍സിയെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാനും അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് ശാരീരികമായി കയ്യേറ്റം ചെയ്യാനും ജെയിംസ് ശ്രമിച്ചു.
പൂഞ്ഞാർ∙ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതിജീവനക്കാരിയെ കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു കയ്യേറ്റം ചെയ്തു. പാലാ കുടുംബ കോടതി ഗുമസ്ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ പെൺവീട്ടുകാർക്ക് നോട്ടീസ് നൽകാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടെയും വിവാഹ മോചനക്കേസിലാണ് സംഭവം. പെണ് വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് റിന്‍സിയെ ആക്രമിക്കാന്‍ ശ്രമമുണ്ടായത്.
റിന്‍സിയെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാനും അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് ശാരീരികമായി കയ്യേറ്റം ചെയ്യാനും ജെയിംസ് ശ്രമിച്ചു.
കേസിൽ ഹാജരാകുന്നതിനായി യുവതിയുടെ വീട്ടുകാർക്ക് കോടതി നേരത്തെ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല. ഇതേതുടർന്ന് നോട്ടീസ് നേരിട്ട് കൈമാറാനാണ് ഗുമസ്ത യുവതിയുടെ വീട്ടിലെത്തിയത്.
പെണ്‍കുട്ടിയുടെ അച്ഛനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സഹോദരനും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കാനും ശ്രമമുണ്ടായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.