Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പാലായിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ

janmabhumi-ad

Digital Malayali Web Desk March 16, 2023, 04:45 p.m.

കഴിഞ്ഞ പതിനൊന്നാം തീയതി പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ രാഷ്ട്രീയപാർട്ടിയുടെ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ്


കോട്ടയം  : പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്തു അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പ്രവിത്താനം ഭാഗത്ത് പാമ്പാക്കൽ വീട്ടിൽ ജെയിംസ് തോമസ് (62) എന്ന ആളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കഴിഞ്ഞ പതിനൊന്നാം തീയതി പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ രാഷ്ട്രീയപാർട്ടിയുടെ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും, നേതാക്കന്മാരെയും മറ്റ് ഉദ്യോഗസ്ഥരും ഈ സ്ഫോടനങ്ങളിൽ ഇരയാകും എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്. പതിനൊന്നാം തീയതി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിൽ ഇയാളാണ് കോട്ടയം, കെ.എസ്.ആർ.ടി.സി യിലും, പ്രസ് ക്ലബ്ബിലും ഭീഷണിക്കത്ത് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ ശ്രീജിത്ത് ടി, ജയകുമാർ കെ,എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ വിപിൻ കെ.ജെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News