Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണം, ആലോചിച്ച് മാത്രമേ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ളൂ'; പത്മജ വേണുഗോപാല്‍

janmabhumi-ad

Digital Malayali Web Desk May 03, 2021, 11:28 a.m.

'ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്' - പത്മജ വേണുഗോപാല്‍


തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്നും ഇനി ആലോചിച്ച് മാത്രമേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ളൂവെന്നും തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍.

ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട്.  ചില സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടതെന്നും പത്മജ കൂട്ടിച്ചേർത്തു

പത്മജ വേണുഗോപാല്‍ പറഞ്ഞത്,

'പാര്‍ട്ടിയുടെ ക്ഷീണാവസ്ഥ ക്ഷീണം തന്നെയാണ്. അത് അഭിമുഖീകരിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ല. വെറുതെ ഇലക്ഷനു വേണ്ടി കയറി നില്‍ക്കുന്നതിലേക്ക് ഇനി താല്‍പര്യമില്ല. എല്ലാം പെര്‍ഫെക്ട് ആണെന്ന് തോന്നിയാല്‍ മാത്രമേ ഞാനിനി അതേപറ്റി ആലോചിക്കുക പോലുമുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ഇലക്ഷന് നില്‍ക്കണമെന്നില്ല. ആരോഗ്യമുള്ളിടത്തോളം കാലം ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ടാവും.

ഇലക്ഷന്‍ കഴിഞ്ഞയുടനെ പാര്‍ട്ടിയെ കുറ്റം പറയുന്ന രീതി എനിക്കില്ല. പറയേണ്ടത് പാര്‍ട്ടിയോടു പറയും. പറയാന്‍ കുറേ കാര്യങ്ങളുണ്ട്. പാര്‍ട്ടിയെ പറ്റി പുറത്ത് കുറ്റം പറയുന്ന സ്വഭാവം എനിക്കില്ല. പക്ഷെ പാര്‍ട്ടി കുറച്ചു കൂടി ആഴത്തില്‍ കാര്യങ്ങള്‍ ഇനി പഠിച്ചാലേ മുന്നോട്ട് പോയിട്ട് കാര്യമുള്ളൂ.

ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്. എനിക്കറിയാം പക്ഷെ താന്‍ പറയില്ല.

സുരേഷ് ഗോപി നാല്‍പ്പതിനായിരത്തിനടുത്ത് വോട്ട് പിടിച്ചു. നമ്മുടെ ആളുകള്‍ക്ക് എന്ത് കൊണ്ടാണിങ്ങനെയെന്ന് അറിയില്ല. സിനിമാ താരങ്ങളോടുള്ള താല്‍പര്യമാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹം തന്നെ ജയിക്കണ്ട എന്ന് പറഞ്ഞ് വന്നു നിന്ന പോലെയായിരുന്നു. എന്നാലും നമ്മള്‍ ജയിപ്പിച്ചേ വിടൂ എന്നൊരു മനോഭാവം നമ്മളുടെ ആള്‍ക്കാര്‍ കാണിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഇത്ര വോട്ട് പത്ത് ദിവസം കൊണ്ട് ഒരാള്‍ പിടിക്കില്ലല്ലോ. സിനിമയാണ് ജീവിതം എന്ന് വിചാരിക്കുന്ന കുറേ ആളുകളുണ്ട്. അദ്ദേഹം സിനിമയില്‍ കാണിച്ചു കൂട്ടുന്നതെല്ലാം യഥാര്‍ത്ഥ ജീവിതത്തിലുള്ളതാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു,’

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick