Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സിഎഫിന്റെ പിൻഗാമിയാകാൻ മകളോ... സഹോദരനോ....? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ പിജെ ജോസഫ്

janmabhumi-ad

Digital Malayali Web Desk March 01, 2021, 05:50 p.m.

ഇത്തവണ മണ്ഡലത്തിൽ കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.


കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യുഡിഎഫിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ പിജെ ജോസഫ് വിഭാഗവുമായി സീറ്റ് ധാരണകൾ അന്തിമമാക്കിയാലേ ഇത് സംബന്ധിച്ച് വ്യക്തത് വരുകയുള്ളു. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകളെങ്കിലും തങ്ങൾക്ക് കിട്ടണമെന്ന നിലപാടിലാണ് ജോസഫ് പിജെ വിഭാഗം. എന്നാൽ, 9 നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്.

കോട്ടയത്ത് കേരള കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളിൽ ചിലത് കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ചങ്ങനാശേരിയാണ് ഇതിൽ ഒന്ന്. എന്നാൽ, മണ്ഡലം ലഭിക്കുമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താക്കി സിഎഫ് തോമസ് കുടുംബത്തെ മുൻനിർത്തി ജോസഫ് പിടിമുറുക്കുകയാണ്.

1977 മുതൽ കേരള കോൺഗ്രസ് മാത്രം വിജയിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. 1980 മുതൽ സിഫ് തോമസ് ആണ് ഇവിടെ നിന്നു എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ വ്യത്യാസങ്ങൾ വന്നെങ്കിലും സിഎഫിനൊപ്പമാണ് മണ്ഡലം. 9 തവണ അദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ജനാധിപതൃകേരള കോൺഗ്രസിലെ ഡോ.കെ സി ജോസഫിനോടായിരുന്നു സിഎഫ് തോമസ് മത്സരിച്ചത്. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന സിഎഫ് കേരള കോൺഗ്രസ് എം പിളർന്ന സാഹചര്യത്തിൽ പിജെ ജോസഫിനൊപ്പം നിലയുറപിക്കുകയായിരുന്നു. സിഎഫ് വിടവാങ്ങിയതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ ശക്തനായ നേതാവിനെ തന്നെ ചങ്ങനാശേരിയിൽ മത്സരിപ്പിക്കാനായിരുന്നു ജോസഫ് പക്ഷത്തിന്റെ നീക്കം.

എന്നാൽ, ഇതിനിടെയിലാണ് ചങ്ങനാശേരിയ്ക്കായി കോൺഗ്രസ് ചരടുവലി മുറുക്കിയത്. ഇത്തവണ മണ്ഡലത്തിൽ കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, 2016 ൽ സിഎഫ് തോമസിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവ് സംഭവിച്ചത് തന്നെയാണ്. കെസി ജോസഫിനെതിരെ മത്സരത്തിൽ 1849 വോട്ടുകൾക്ക് മാത്രമായിരുന്നു സിഎഫിന്റെ വിജയം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ പിൻബലത്തിൽ അയ്യാരത്തിലേറെ വോട്ടിന്റെ ലീഡ് എൽഡിഎഫ് നേടിയിട്ടുണ്ട്. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ മണ്ഡലം നിലനിർത്താമെന്ന് അഭിപ്രായമാണ് പാർട്ടിയിൽ ഉയരുന്നത്. കെസി ജോസഫിനെ ഇവിടെ മത്സരിപ്പിക്കാനുമാണ് കോൺഗ്രസിന്റെ നീക്കം.

ഇരിക്കൂര് എംഎൽഎയായ കെസി ജോസഫ് ചങ്ങനാശേരി സീറ്റ് മുന്നിൽ കണ്ടാണ് ഇത്തവണ മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്നത് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ചങ്ങനാശേരി വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കങ്ങൾ പിജെ ജോസഫ് വിഭാഗവും നടത്തുന്നുണ്ട്.

സിഎഫിന്റെ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മത്സരിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലവിലെ ധാരണ. അദ്ദേഹത്തിന്റെ മകളായ അഡ്വ .സിനി തോമസ് മത്സരിക്കണമെന്ന  ആവശ്യം ജോസഫ് വിഭാഗം ഉയർത്തിയിരുന്നു. സാധ്യതാ പട്ടികയിലും സിനിയുടെ പേർ ഉയർന്നിരുന്നു. സി എ ഫിന്റെ മരണവും സഹതാപവും ഒക്കെ കൂടി തിരെഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്ക് കൂട്ടലുകൾ. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് സിനി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിച്ചതായാണ് റിപ്പേർട്ടുകൾ.

ഈ സാഹചര്യത്തിൽ,  സിനിക്ക് പകരം സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭ ചെയർമാനുമായ സാജൻ ഫ്രാൻസിസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം നേരത്തേ തന്നെ സാജൻ പരസ്യമായി അറിയിക്കുകയും ചെയ്തു. എന്നാൽ, ജോസഫ് വിഭാഗം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിരിക്കുന്നു.

വിജയസാധ്യത മുന്നിൽ കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് തരത്തിലുള്ള ചർച്ചകളുമുണ്ട്. ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ അദ്ദേഹത്തിന് മണ്ഡലം സുരക്ഷിതമല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

ചെന്നിത്തല പ്രചരണം നയിച്ചിട്ടും കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഇത്തവണ മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ആകെ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് നേട്ടം കൈവരിക്കാനായത്. ചെന്നിത്തല ചങ്ങനാശേരിയിൽ മത്സരിച്ചാൽ സമുദായ സമവാക്യങ്ങളും അനുകൂലമാണെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.നായർ ക്രിസ്തൃൻ വിഭാഗങ്ങൾക്കു ഗണൃമായ സ്വാധീന മുള്ളതിനാൽ ഇത്തരത്തിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick