Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജോര്‍ജിനെ ഭയന്ന് മിണ്ടാനാവാതെ കോട്ടയം ഡി സിസി? ഉമ്മന്‍ചാണ്ടിക്കെതിരെ അവഹേളനവുമായി ഇറങ്ങിത്തിരിച്ച ജോര്‍ജിന്‍റെ നാവിനു കൂച്ചുവിലങ്ങിടാത്തതെന്തെന്ന ചര്‍ച്ച ഉയരുന്നു..

janmabhumi-ad

Digital Malayali Web Desk March 01, 2021, 02:52 p.m.

കോട്ടയം ഡി സി സി ജോര്‍ജിനെതിരെ ഒരു വാക്കുപോലും ഉരിയാടാന്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം


കോട്ടയം: മുന്നണിപ്രവേശനം സാധ്യമാകാത്തതില്‍ രോക്ഷം പൂണ്ട പിസി ജോര്‍ജ്ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തുമെന്ന അവസാന അടവുമായി ഇറങ്ങിക്കഴിഞ്ഞു. കൊണ്ഗ്രസ്സിന് പ്രത്യേകിച്ച് കേരളരാഷ്ട്രീയത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത കോട്ടയത്തെ ഒരു തല മുതിര്‍ന്ന നേതാവിനെ   ഇത്രയും അവഹേളിക്കാന്‍ മുതിര്‍ന്ന ജോര്‍ജിനെതിരെ ശബ്ദമുയര്‍ത്താന്‍ പല നേതാക്കളും മടിക്കുന്നു എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

പ്രത്യേകിച്ചും കോട്ടയം ഡി സി സി ജോര്‍ജിനെതിരെ ഒരു വാക്കുപോലും ഉരിയാടാന്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. കോട്ടയം ഡി സി സി അറിയപ്പെടുന്നത് തന്നെ ഉമ്മന്‍ചാണ്ടിയുടെ ഡി സി സി എന്നാണ്. മുന്‍ ഡി സി സി പ്രസിഡന്‍റ്മാരോ നിലവിലുള്ളവരോ ഇതേക്കുറിച്ച് യാതൊന്നും മറുത്തു പറയുന്നില്ല. പിസി ജോര്‍ജിന്റെ നാവിനെ ഭയന്നോ അതോ ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കാനുള്ള മടിയോ എന്താണ് ഇതിനു പിന്നില്‍ എന്നാണ് ചര്‍ച്ച. ഡിസിസി യിലെ നല്ലൊരു പങ്ക് നേതാക്കളും ഐ ഗ്രൂപ്പിന്‍റെ ഭാഗമായതാണോ ഇതിനു പിന്നിലെന്നും ചോദ്യമുയരുന്നുണ്ട്.

ഡിസിസിയില്‍നിന്നും ഒരു വാര്‍ത്താകുറിപ്പോ പ്രമുഖ നേതാക്കളുടെ പ്രതികരണമോ ജോര്‍ജിനെതിരെ ഉണ്ടായില്ല എന്നതും അതിശയകരമാണേന്നാണ് വിലയിരുത്തലുകള്‍. മാത്രമല്ല കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണമില്ലായ്മ ജോര്‍ജ് പ്രചാരണായുധമാക്കുകയുമാണ്. മുന്നണിക്കുള്ളില്‍ തന്നെയുള്ള ഗ്രൂപ്പിസമാണ് ഈ പ്രതികരണമില്ലായ്മക്ക് പിന്നിലെന്നും ആരോപണമുണ്ട്.

ഇഷ്ടക്കേട് തോന്നിയാല്‍ ആര്‍ക്കെതിരെയും ബ്ലാക്ക് മെയില്‍ ഭീഷണിയുമായി ഇറങ്ങിത്തിരിക്കുന്ന ജോര്‍ജ് ഇത്രയും ജനപ്രീതിയുള്ള തലമുതിര്‍ന്ന നേതാവിനെ അവഹേളിക്കാന്‍ തുനിഞ്ഞിറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ പോലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ കോലം കത്തിച്ചതൊഴിച്ചാല്‍ മറ്റ് പ്രതിഷേധങ്ങളൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല.ഡി സി സി പ്രസിഡണ്ടായ ജോഷി ഫിലിപ്പ് കുറച്ചുകാലമായി ഉമ്മൻ ചാണ്ടി ഗ്രൂപ്പിന് പുറത്താണ്.കെ സി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പിലേക്കേ് അദ്ദേഹം ചുവടു മാറി കഴിഞ്ഞു.നിയമ സഭാസീറ്റിനായി ചുവടു മാറായിയന്നാണ് സംസാരം.തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സജീവുമല്ല. 

കോട്ടയത്ത് ഉമ്മൻ ചാണ്ടി കൈപിടിച്ചുയർത്തിയ മുൻ ഡി സിസി പ്രസിഡണ്ടുമാരായ ആന്റോ ആന്റണിയും ടോമി കല്ലാനിയുമടക്കമുള്ള നേതാക്കളുടെ മൗനവും പ്രവർത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്.കല്ലാനിയും ജോസഫ് വാഴക്കനും ജോർജിനെതിരെ പൂഞ്ഞാറിൽ കോൺഗ്രസിന്റെ മത്സരപട്ടികയിലുണ്ട്. ജോർജിനെ യു ഡി എ ഫിലെത്തിക്കാൻ പാടുപെടുന്ന വാഴക്കൻ പ്രതികരിക്കാത്തതിൽ അതിശയമില്ല. ഇതിനിടയിൽ ജോർജിനെതിരെ പ്രതികരിച്ച യൂത്ത് കോ ൺഗ്രസ് ജില്ലാ പ്രസിഡണ്ടിനെതിരെ പൂഞ്ഞാർ സീറ്റിൽ മത്സരിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് പരിഹസത്തോടെയുള്ള വാർത്തകളും ജോർജും കൂട്ടരും മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പൊയ്മുഖം താന്‍ വലിച്ചുകീറുമെന്ന് പറഞ്ഞ ജോര്‍ജിനോടും അദ്ദേഹത്തിനു വിരോധമില്ല. യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട്  പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. പി.സി.ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.

ജോര്‍ജിനെറെ വിടുവായത്തം അറിയാവുന്ന സാധാരണ ജനങ്ങള്‍ പോലും ജോര്‍ജിന്റെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. എന്നാല്‍ മുന്നണി എന്ന നിലക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തത് മുന്നണിക്ക്‌ തന്നെ ദോഷം ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്. മാത്രമല്ല ജോര്‍ജിനെ കൂടെ കൂട്ടാന്‍ തുനിഞ്ഞിറങ്ങിയ ചെന്നിത്തലക്കും ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഭീഷണിക്ക് പിന്നില്‍ പങ്കുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick