Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും ഉപേക്ഷിച്ച് യാക്കോബായ സുറിയാനി സഭ.

janmabhumi-ad

Digital Malayali Web Desk October 29, 2020, 05:29 p.m.

യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദീകര്‍ക്ക് അവകാശമുണ്ടാവുകയില്ല.


കോട്ടയം; വിശ്വാസികളെ പുറത്താക്കി പള്ളികൾ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളിൽ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ച്  ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും ഉപേക്ഷിച്ച് യാക്കോബായ സുറിയാനി സഭ. സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് അനുമതി നല്‍കിയത്.സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യാക്കോബായ സഭയിലെ എല്ലാ ഭദ്രാസന മെത്രാപ്പോലീത്തമാർക്കും കല്‍പ്പന അയച്ചു.
സുന്നഹദോസ് തീരുമാനപ്രകാരം വിവാഹം, മാമോദീസ, ശവസംസ്‌കാരം എന്നീ ചടങ്ങുകള്‍ക്ക് തീരുമാനം ബാധകമാകും.
യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദീകര്‍ക്ക് അവകാശമുണ്ടാവുകയില്ല.

നിലവില്‍ കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും അംശവസ്ത്രങ്ങളും കറുത്തവേഷങ്ങളും ധരിച്ച് പരസ്പരം പങ്കെടുക്കാറുണ്ടായിരുന്നു. ഇതിനെയാണ് ശ്രേഷ്ഠ കത്തോലിക്കാ ബാവ വിലക്കിയിരിക്കുന്നത്.

മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ തന്നെ നടത്തണം. കുട്ടിയുടെ തലതൊടുന്നത് യാക്കോബാ യ സഭാംഗമായിരിക്കുകയും വേണം. ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാമോദീസ നടത്തേണ്ടി വന്നാല്‍ കുട്ടിയെ യാക്കോബായ പള്ളിയില്‍ കൊണ്ട് വന്ന് മൂറോൻ അഭിഷേകം നടത്തി കുര്‍ബാന നല്‍കി രജിസ്റ്ററില്‍ പേര് ചേര്‍ക്കണം.

വിവാഹത്തിനുള്ള ‘കുറി’ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിന്ന് സ്വീകരിക്കില്ല. യാക്കോബായ സഭയില്‍ നിന്നും ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍ അവരെ മുറോന്‍ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുര്‍ബാന സ്വീകരിപ്പിച്ച ശേഷമാകും സഭയിലേക്ക് ചേര്‍ക്കുക.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick