Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കം, ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്; ഉമ്മന്‍ചാണ്ടി

janmabhumi-ad

Digital Malayali Web Desk April 06, 2021, 10:41 a.m.

വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നത്. ഇതിനുള്ള തിരിച്ചടി വോട്ടെടുപ്പിലുണ്ടാകും.


കോട്ടയം: കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശക്തമായ മുന്നേറ്റം ഇന്ത്യയില്‍ കോണ്‍ഗ്രസ് നടത്തും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പി മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നല്‍കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ആവേശം നല്‍കുന്ന ഫലം കേരളത്തില്‍ നിന്നുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ജനം വിശ്വസിക്കില്ല. ശബരിമലയില്‍ ശരിയായ നിലപാട് എടുത്ത എന്‍ എസ് എസ് എന്ന സംഘടനയെ പോലും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുള്ള തിരിച്ചടി വോട്ടെടുപ്പിലുണ്ടാകും. മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച്‌ പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. 

വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും ഇന്നലെവരെ ആരുടെ കൂടെ ആയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ശബരിമലയില്‍ സാധ്യമായ എല്ലാ നിയമനടപടികളും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നിര്‍വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick