Digital Malayali Web Desk December 19, 2020, 06:32 a.m.
മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
കൊച്ചി: ഒഎന്‍വി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം.
മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സി.രാധാകൃഷ്ണൻ, പ്രഭാ വര്‍മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏഴ് പതിറ്റാണ്ടായി ഡോ.എം.ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്നും സമിതി വിലയിരുത്തി.
സുഗതകുമാരി, എം.ടി.വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഒഎന്‍വി പുരസ്ക്കാരം ലഭിച്ചത്.
ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.