Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിവാഹ മോചനം നേടിയ അധ്യാപിക വിദ്യാര്‍ത്ഥിയായ 17കാരനൊപ്പം ഒളിച്ചോടി

janmabhumi-ad

Digital Malayali Web Desk June 09, 2021, 04:40 p.m.

കുറച്ച്‌ മാസങ്ങളായി അധ്യാപിക മകനെ ട്യൂഷന്‍ പഠിപ്പിച്ച്‌ വരികയായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു.


അധ്യാപിക വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടി. തന്റെ വിദ്യാര്‍ത്ഥിയായ 17 കാരനോടൊപ്പമാണ് പ്രൈവറ്റ് സ്‌കൂളിലെ അധ്യാപിക ഒളിച്ചോടിയത്. വിവാഹ മോചിതയാണ് അധ്യാപിക. പാനിപ്പത്തിലാണ് സംഭവം. അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായതോടെയാണ് സംശയം ഉയര്‍ന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

കുറച്ച്‌ മാസങ്ങളായി അധ്യാപിക മകനെ ട്യൂഷന്‍ പഠിപ്പിച്ച്‌ വരികയായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. ലോക്ക്ഡൗണ്‍ മൂലം സ്‌കൂള്‍ അടച്ചതോടെ ദിവസവും അധ്യാപിക നാല് മണിക്കൂറോളം മകന് ക്ലാസ് എടുത്തിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മെയ് 29നാണ് സംഭവമുണ്ടായത്. ദേശ്‌രാജ് കോളനിയിലാണ് അധ്യാപിക താമസിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ട്യൂഷന് പോയ മകന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ടീച്ചറുടെ വീട്ടിലെത്തി മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ടീച്ചറെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick