Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഒ ഐ സി സി യുകെ ജനറൽ കൺവീനറായി കെകെ മോഹൻദാസിനെയും വനിതാ വിഭാഗം കൺവീനറായി ഷൈനു മാത്യുവിനെയും തിരഞ്ഞെടുത്തു

janmabhumi-ad

Digital Malayali Web Desk April 04, 2021, 04:16 p.m.

പ്രസ്തുത യോഗത്തിൽ OICC UK യുടെ കൺവീനറും, ഇലക്ക്ഷൻ കമ്മറ്റി ചെയർമാനുമായിരുന്ന ശ്രീ, തെക്കുംമുറി ഹരിദാസിൻ്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി ക്കൊണ്ടു് പരേതനോടുള്ള ബഹുമാന സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു


ലണ്ടൻ: 2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ ഇലക്ക്ഷനോടനുബന്ധിച്ചുള്ള OICC UK യുടെ യോഗം ഇലക്ഷൻ കൺവീനർ അപ്പാ ഗഫൂറിൻ്റെ ആഭിമുഖ്യത്തിൽ നടന്നു OICC UK കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന  ഇലക്ക്ഷൻ പ്രചാരണ പരിപാടികൾ രണ്ടു ദിവസം ബാക്കി നിൽക്കേ അവസാന ഘട്ടതീവ്ര പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകിക്കൊണ്ടു് നാഷണൽ റീജനൽ കമ്മറ്റി അംഗങ്ങൾ ചർച്ചകൾ നടത്തി

പ്രസ്തുത യോഗത്തിൽ OICC UK യുടെ കൺവീനറും, ഇലക്ക്ഷൻ കമ്മറ്റി ചെയർമാനുമായിരുന്ന ശ്രീ, തെക്കുംമുറി ഹരിദാസിൻ്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി ക്കൊണ്ടു് പരേതനോടുള്ള ബഹുമാന സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു.

OICC UK യുടെ ഇലക്ഷൻ പ്രചാരണങ്ങൾ എല്ലാ മണ്ഡലങ്ങളിലും പരമാവധി പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു് ചെയ്യുന്നതിന് സാധിച്ചു എന്ന് നേതാക്കൾ ഉറപ്പു വരുത്തി .സാമ്പത്തീക ബുദ്ധിമുട്ടുകൾ ഉള്ള സ്ഥാനാർത്ഥികൾക്ക് സാമ്പത്തികവും posterകളും അഭ്യർദ്ധനകളും അടിച്ചു നൽകുവാനും  കമ്മറ്റിക്ക് കഴിഞ്ഞു . ഒരോ കമ്മറ്റി അംഗങ്ങളും അവരവരുടെ സ്വന്തം മണ്ഡലങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്തിക്കൊണ്ടു് അവസാന റൗണ്ടു് പ്രചാരണങ്ങൾ ഊർജ്ജിതമാക്കാനുള്ള തന്ത്രങ്ങൾ  നാഷണൽ കമ്മറ്റി അംഗമായ വിനോദ് ചന്ദ്രൻ നിർദ്ദേശം നൽകി.

OlCC UK ക്കു് നഷ്ടപ്പെട്ട കൺവീനറുടെ ഒഴിവ് സ്ഥാനത്തേക്ക് ജോയിൻ കൺവീനറായ KK, മോഹൻദാസിനെ ആക്ടിങ്ങു് കൺവീനറായി യോഗം ഐക്കകണ്ഡേന തിരഞ്ഞെടുത്തു.

ഈ യോഗത്തിൽ വെച്ച് വനിതാ വിഭാഗം കൺവീനറായി ഷൈനു മാത്യുവിനെയും യോഗം തിരഞ്ഞെടുത്തു.  നാഷണൽ കമ്മറ്റി അംഗമായ ബിബിൻ  കുഴിവേലിൽ UKയിൽ കൗണ്ടിയിൽ മൽസരിക്കുന്ന വിവരം എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുകയും ശ്രീ,ബിബിൻ്റെ വിജയത്തിനായ് OlCC UK യുടെ എല്ലാ വിധ വിജയ വാഗ്ദാനങ്ങളും നേതാക്കൾ നൽകി, UKയിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഈ വർഷത്തെ ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു.

OlCC UK നാഷണൽ കമ്മറ്റി അംഗങ്ങളായ  

KK, മോഹൻദാസ്, വിനോദ് ചന്ദ്രൻ ,അൾസ ഹാർഅലി, സുജു സാനിയേൽ, Dr,ജോഷി ജോസ്, നോയിച്ചൻ അഗസ്റ്റിൻ,ബിബിൻ  കുഴിവേലിൽ,  റീജനൽ നേതാക്കളായ ബേബിക്കുട്ടി ജോർജ്ജ്,അപ്പാ ഗഫൂർ, സണ്ണി ലൂക്കോസ്, മകേഷ് മിച്ചം, ഷൈനു മാത്യു, ബിനോയ് ഫിലിപ്പ്, ജൻസൺ, ദീപക്, രാജേഷ് പാട്ടിൽ, സോണി ചാക്കോ, സുനുദത്ത്, പുഷ്പരാജ്, സാജു, അപ്പച്ചൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു.തുടർന്ന് നാഷണൽ കമ്മറ്റി അംഗങ്ങളായ ജോയിസ് ജയിംസ്, ബിജുകോശി,എന്നിവർ  യോഗത്തിനു് Telephone ൽ കൂടി പിൻതുണ അറിയിച്ചു .

യോഗത്തിൻ്റെ ടെക്കിനിക്കൽ കോഡിനേഷൻ രാജേഷ് പാട്ടേലും യോഗത്തിൽ പങ്കടുത്തവർക്ക് സുജുഡാനിയേൽ നന്ദിയും പറഞ്ഞു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick