Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മനാടായ വാഴൂരിന്റെ ആദരവ് നവംബർ 21ന്

janmabhumi-ad

Digital Malayali Web Desk November 19, 2021, 01:03 p.m.

വാഴൂർ പൗരാവലിയും വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി എസ് ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യും


വാഴൂർ: നവാഭിഷിക്തനായ പരിശുദ്ധ ബസേലിയാസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നാടിന്റെയും മാതൃദേവാലയത്തിന്റെയും ആദരം 2001 നവം . 21 ന് 4 മണിക്ക് നൽകും .

വാഴൂർ പൗരാവലിയും വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി എസ് ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യും .

വാഴൂർ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിര ( ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ നഗർ) ത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത  ഡോ.യൂഹാന്നോൻ മാർ ദിയസ്കോറോന അധ്യക്ഷത വഹിക്കും . സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും . റൈറ്റ് റവ.ജോസഫ് മാർ ബർണ്ണബാസ് സഫഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമോദന പ്രഭാഷണവും നിർവ്വഹിക്കും . ഗവ . ചീഫ് വിപ്പ് ഡോ . എൻ ജയരാജ് , ആൻ്റോ ആന്റണി എംപി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി , വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി എന്നിവർ ആശംസകളർപ്പിക്കും .പ.കാതോലിക്കാ ബാവാ മറുപടി പ്രസംഗ നടത്തും .

സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായിൽ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും . 3 മണിക്ക് പുളിക്കൽ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയിൽ വാഴൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ.കാതോലിക്കാ ബാവയെ സ്വീകരിക്കും . കോവിഡ് മാനദണ്ഡങ്ങളോടെ സംഘടിപ്പി ക്കുന്ന ചടങ്ങുകൾ . ഗ്രിഗോറിയൻ ടി.വിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും വാഴൂർ സെന്റ് പോൾസ് ഹൈസ്കൂൾ മൈതാനം , വാഴൂർ പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട് . ജനറൽ കൺവീനർ ഫാ.കുര്യാക്കോസ് ഈപ്പൻ , പ്രോഗ്രാം കൺവീനർ ഡോ.തോമസ് കുരുവിള , പബ്ലിസിറ്റി കൺവീനർ ജോയി വർഗീസ് ഇടവക വികാരി ഫാ.ജീൻ ആൻഡ്രൂസ് , ട്രസ്റ്റി ജോസ് കെ.ചെറിയാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick