Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല" അധിക്ഷേപ കമന്റിന് തക്ക മറുപടി നൽകി നടി നൂറിന്‍ ഷെരീഫ്

janmabhumi-ad

Digital Malayali Web Desk March 01, 2021, 12:29 p.m.

‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്.


മലയാളികളുടെ പ്രിയ യുവനടിയാണ് നൂറിന്‍ ഷെരീഫ്. ഫേസ്ബുക്കില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിനെതിരെ മറുപടിയുമായെത്തി നടി നൂറിന്‍. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തല മറച്ചില്ലെന്നും പേരില്‍ മാത്രം മുസ്ലിമായതുകൊണ്ട് കാര്യമില്ലെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്.

"പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തല മറയ്ക്കണമെന്നായിരുന്നു" എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി നൂറിനും എത്തി.

‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. നൂറിനെ പിന്തുണച്ചും നിരവധി പേരാണെത്തിയത്.

നൂറിൻ തന്നെ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന്‍ വീഡിയോയൊടൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ,

"ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല.

എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ Masha Allah സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും"  

Facebook Post: https://www.facebook.com/NoorinShereefOnline/posts/288354819316596

ഇതിന് താഴെയാണ് താരത്തിനെതിരെ കമന്റ് വന്നത്. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick