Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്

janmabhumi-ad

Digital Malayali Web Desk October 08, 2021, 04:40 p.m.

ഫിലിപൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിന് റെസയും മുററ്റോവും സമാധാന സമ്മാനത്തിന് അര്‍ഹരായതായി


സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമപ്രവര്‍ത്തകര്‍. ഫിലിപ്പീനി മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച്‌ മുരാറ്റോ എന്നിവരാണ് സമാധാന പുരസ്‌കാരത്തിന് അര്‍ഹരായത്.

ഫിലിപ്പിനോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ രണ്ട് പതിറ്റാണ്ട് സിഎന്‍എന്നിന്റെ അന്വേഷണാത്മക മാധ്യമപ്രവര്‍കയായിരുന്നു. പിന്നീട് 2012-ല്‍ സഹസ്ഥാപകയായി റാപ്ലര്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് സ്ഥാപിച്ചു. ജനാധിപത്യ സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിച്ച റാപ്ലര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെയും പോരാടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.1993-ല്‍ ആരംഭിച്ച സ്വതന്ത്ര റഷ്യന്‍ പത്രമായ നോവയ ഗസറ്റയുടെ സഹ സ്ഥാപകനും ചീഫ് എഡിറ്ററുമാണ് ദിമിത്രി ആന്‍ഡ്രീവിച്ച്‌ മുരാറ്റോ.

 ഫിലിപൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിന് റെസയും മുററ്റോവും സമാധാന സമ്മാനത്തിന് അര്‍ഹരായതായി നോര്‍വീജിയന്‍ നൊബേല്‍ കമിറ്റി ചെയര്‍ വുമണ്‍ ബെറിറ്റ് റീസസ്-ആന്‍ഡേഴ്സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും വര്‍ധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇരുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2020-ല്‍ ലോകത്തിന്റെ വിശപ്പും ഭക്ഷ്യ അരക്ഷിതാവസ്ഥയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദരവര്‍പ്പിച്ച്‌ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം ഏര്‍പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് സമ്മാനം സമര്‍പിക്കും.

 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick