Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി യുകെ; രണ്ടു ഡോസ് വാക്സിനെടുത്ത് വരുന്നവര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട

janmabhumi-ad

Digital Malayali Web Desk October 07, 2021, 11:58 p.m.

തിങ്കളാഴ്ച മുതൽ കൊവിഷീൽഡോ (Covishield) യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല.


ദില്ലി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ക്വാറൻറീൻ  വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ . തിങ്കളാഴ്ച മുതൽ കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല.

കൊവിഷീല്‍ഡ് വാക്സിന്‍ അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള യുകെയുടെ നിലപാട്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള നിയന്ത്രണമാണ് യുകെ നീക്കിയത്. അതേസമയം ഇന്ത്യയില്‍ നിന്നും കൊവാക്സിന്‍ സ്വീകരിച്ച്‌ യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമാണ്.

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick