Digital Malayali Web Desk December 02, 2020, 05:16 p.m.
നമ്മൾ എത്ര വലിയ ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയതെങ്കിലും ഈ ഒരു മാസത്തെ പ്രയത്നം കൊണ്ട് ഈ ഒരു വർഷത്തെ മാറ്റിയെടുക്കാൻ സാധിക്കും
കോട്ടയം: കൊറോണ വൈറസ് ബാധ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷകാലത്തെ ദുരിതാനുഭവങ്ങൾക്ക് ശേഷം വന്നെത്തിയ ക്രിസ്മസ് ദിനങ്ങൾ സന്തോഷ പൂർണ്ണവും സമാധാനപരവും ആകുവാൻ നിർദ്ദേശങ്ങളുമായി നിഷ ജോസ് കെ മാണി. 2020 മിക്കവാറും നമുക്കെല്ലാവർക്കും തന്നെ ദുരിതപൂർണ്ണമായിരുന്നു എന്നും അതിനാൽ ഈ വർഷത്തെ അവസാന മാസത്തിലെ ദിനങ്ങൾ സന്തോഷ പൂർണമാക്കാൻ ക്രിസ്മസിന് ഒരുക്കമായി രണ്ട് ആക്ടിവിറ്റികൾ വീതം ചെയ്യണമെന്നും നിഷ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
നമ്മുടെ ഉള്ളിലെ നെഗറ്റിവിറ്റി മാറ്റാനും പോസിറ്റീവ് എനർജി നിറയ്ക്കാനുമുള്ള ടിപ്സ് ആണ് നിഷ ജോസ് കെ മാണി മുന്നോട്ടുവയ്ക്കുന്നത്. മേഘം മുറിയുമ്പോഴാണ് മഴ പെയ്യുന്നത്. വിത്ത് പൊട്ടുമ്പോഴാണ് പുതിയ ചെടിയുണ്ടാകുന്നത്. നമ്മൾ എത്ര വലിയ ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയതെങ്കിലും ഈ ഒരു മാസത്തെ പ്രയത്നം കൊണ്ട് ഈ ഒരു വർഷത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും നിഷ പറയുന്നു.
നിഷ ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.