Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മലയോര മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും; ഇടുക്കിയിൽ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു

janmabhumi-ad

Digital Malayali Web Desk October 11, 2021, 09:46 p.m.

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലാണ് മുന്‍കരുതല്‍ നടപടി.


ഇടുക്കി: ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. മലയോരമേഖലകളില്‍ കനത്ത മഴയുടെയും മണ്ണിടിച്ചില്‍ ഭീഷണിയുടെയും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല.  

മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.  അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick