Digital Malayali Web Desk May 27, 2023, 12:13 p.m.
സിദ്ദഖിൻ്റെ കൊലപാതകം സംബന്ധിച്ച് സിദ്ദിഖും പ്രതികളും താമസിച്ച എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്തുവ
കോഴിക്കോട്: തിരൂരിലെ ഹോട്ടല്‍ ഉടമയുടെ കൊലപാതത്തില്‍ അടിമുടി ദുരൂഹത. ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഷിബിലി, ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
സിദ്ദഖിൻ്റെ കൊലപാതകം സംബന്ധിച്ച് സിദ്ദിഖും പ്രതികളും താമസിച്ച എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്തുവന്നു. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
അതേസമയം മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ആര്‍ത്തവ രക്തമാണ് അവിടെ ചിതറിക്കിടക്കുന്നത് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത്. രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ലെന്നും ജീവനക്കാർ മൊഴി നൽകി. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.
സിദ്ദിഖിൻ്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. തലയിൽ അടിയേറ്റ പാടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയതെന്നും സൂചനകളുണ്ട്.
ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്‍റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ് അടിമുടി ദുരൂഹതകള്‍ നിറഞ്ഞ കൊലപാതക കേസ് പുറത്തായത്. 18-ാം തിയതി വൈകീട്ട് മുതല്‍ സിദ്ദിഖിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീട്ടില്‍ നിന്നും പോയ അന്ന് രാത്രിയാണ് ഫോണ്‍ സ്വിച്ച് ഓഫായത്.
എടിഎം വഴിയും ഗൂഗിള്‍ പേ വഴിയും പണം പിൻവലിച്ചതാണ് പ്രതികളുടെ അടുത്ത് എത്താൻ സാധിച്ചത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മില്‍ നിന്നാണ്. അന്ന് തന്നെ ഗൂഗിള്‍ പേ വഴി പണം ട്രാൻസ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നു. സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
ചെന്നൈയില്‍ വെച്ചാണ് ഷിബിലും ഫര്‍ഹാനയും പിടിയിലായത്. ഇവരെ ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.