Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയായി ഗോത്രവിഭാഗം വനിതാ നേതാവ് ദ്രൗപതി മുർമു

janmabhumi-ad

Digital Malayali Web Desk June 21, 2022, 11:13 p.m.

20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. മികച്ച എം എല്‍ എ യ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡിഷയില്‍ നിന്നുള‌ള ആദിവാസി നേതാവും മുന്‍മന്ത്രിയുമയ ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി.  ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് വിവരം പ്രഖ്യാപിച്ചത്.  

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുര്‍മുവിന് ഉണ്ട്. ഒഡിഷയില്‍ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ഗോത്രവര്‍ഗ ജനതയ്ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ദ്രൗപദി മുര്‍മുവിന്റെ സംസ്ഥാനതല രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. മികച്ച എം എല്‍ എ യ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

64കാരിയായ ദ്രൗപതി മുര്‍മു മുന്‍പ് 2017ലും ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അന്ന് ബിഹാര്‍ ഗവര്‍ണറായ റാം നാഥ് കൊവിന്ദിന് അവസരം ലഭിക്കുകയായിരുന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. സന്താള്‍ ആദിവാസി വിഭാഗത്തിലാണ് ജനനം. ഒഡീഷയിലെ ബിജുജനതാദള്‍-ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള‌ള വാണിജ്യ-ഗതാഗത മന്ത്രിയായിരുന്നു ദ്രൗപതി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായി. സംസ്ഥാനരൂപീകരണ ശേഷം കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഗവര്‍ണറായിരുന്നു അവര്‍.

തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് ഏകകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം മുതല്‍ക്കേ സാദ്ധ്യത കല്‍പ്പിച്ചിരുന്നവരില്‍ ഒരാളാണ് സിന്‍ഹ. ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ.

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick