Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് വെടിയേറ്റു മരിച്ചനിലയില്‍

janmabhumi-ad

Digital Malayali Web Desk September 14, 2021, 01:20 p.m.

നമന്‍വീറിന്റെ തലയില്‍ നിന്നും പോലീസ്‌ വെടിയുണ്ട കണ്ടെത്തി. മൊഹാലി പോലീസ്‌ സൂപ്രണ്ട് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.


ന്യൂഡല്‍ഹി: ഇന്ത്യന്‍ രാജ്യാന്തര ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടില്‍ തലയില്‍ വെടിയേറ്റ നിലയിലാണ് നമന്‍വീറിനെ കണ്ടെത്തിയത്.

നമന്‍വീറിന്റെ തലയില്‍ നിന്നും പോലീസ്‌ വെടിയുണ്ട കണ്ടെത്തി. മൊഹാലി പോലീസ്‌  സൂപ്രണ്ട് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.

നമന്‍വീറിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗുര്‍ഷെര്‍ സിങ് സന്ധു പ്രതികരിച്ചു. 'ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂ.'- ഗുര്‍ഷെര്‍ സിങ് സന്ധു പറഞ്ഞു.

സംഭവം നടക്കുമ്ബോള്‍ നമന്‍വീറിന്റെ മാതാപിതാക്കളും ​​ഗര്‍ഭിണിയായ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ‌ബ്രാറിന്റെ മൂത്ത സഹോദരി ഡോ. പ്രഭുസുഖ്മാന്‍ ബ്രാര്‍ ഒരു ട്രാപ്പ് ഷൂട്ടര്‍ ആണ്.

2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. പഞ്ചാബ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് നമന്‍വീര്‍ നേട്ടത്തിലെത്തിയത്. ഒട്ടേറെ ദേശീയ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick