Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കുറവിലങ്ങാട് കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷം 4 -ന് ആരംഭിച്ചു

janmabhumi-ad

Digital Malayali Web Desk May 06, 2022, 11:16 p.m.

രണ്ട് വർഷത്തെ മുടക്കത്തിന് ശേഷം നടക്കുന്ന ഈ വർഷത്തെ ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്


കുറവിലങ്ങാട്: കേരളത്തിലെ ഏക സ്വയംഭൂ നരസിംഹസ്വാമി ക്ഷേത്രമായ കോഴാ നരസിംഹക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്തിന് മെയ് നാലിന് തുടക്കമാക്കമായി.  രണ്ട് വർഷത്തെ മുടക്കത്തിന് ശേഷം നടക്കുന്ന ഈ വർഷത്തെ ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.  ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ആഘോഷത്തിന് തിരി തെളിച്ച.  അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പി.സി. കുര്യൻ, സന്ധ്യ സജികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  ക്ഷേത്ര പുനരുദ്ധാരണനിധി സമാഹരണത്തിന്റെ ഉദ്ഘാടനം ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ നിർവഹിക്കും.  തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.  ജി. പ്രകാശ് പുതിയാപറമ്പിൽ അധ്യക്ഷത വഹിക്കും.8ന് ചലച്ചിത്ര താരം ദേവിചന്ദന അവതരിപ്പിക്കുന്ന നൃത്തം .

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ദിവസവും രാത്രി 7 ന് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.  5 -ന് നൃത്തസന്ധ്യ, 6 -ന് വാഴപ്പള്ളി ഹരിരാഗ് നന്ദന്റെ സംഗീതസദസ്സ്, 7 -ന്  ഏലൂർ ബിജുവിന്റെ സോപാന സംഗീതം, 8 -ന് നന്ദഗോവിന്ദം ഭജൻസിന്റെ ഭജൻസ്, 9 -ന് വിനോദ് ചമ്പക്കര അവതരിപ്പിക്കുന്ന കഥാപ്രസംഗം, 10 -ന് തന്ത്രിവാദ്യകലൈമാമനി രാജേഷ് ചമ്പക്കരയും സംഘവും അവതരിപ്പിക്കുന്ന വയലിൻ പുല്ലാങ്കുഴൽ ഫ്യൂഷൻ, 11 -ന് കറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻതുളളൽ, 12 -ന് ചാക്യാർകൂത്ത്, 13 -ന് കല്യാണസൗഗന്ധികം കഥകളി, 14 -ന് പൊൻകുന്നം പ്രണവം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.  നരസിംഹജയന്തി ദിനമായ 15 –ന് രാവിലെ 9 മണി മുതൽ കോഴിക്കോട് പ്രശാന്ത വർമ്മയുടെ മാനസജപലഹരി, 11.45 മുതൽ ദർശന പ്രധാനമായ ലക്ഷ്മീനരസിംഹ പൂജ, കദളിക്കുല സമർപ്പണം 1 മണി മുതൽ നരസിംഹസ്വാമിയുടെ പിറന്നാൾ സദ്യ, വൈകുന്നേരം 5.30 ന് ദശാവതാരമാലിക, 6.45 ന് ദീപാരാധന, 7 -ന് മാതംഗി സത്യമൂർത്തിയുടെ സംഗീത സദസ്സും നടക്കും.

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick