Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureകണ്ടാൽ കൊല്ലും എന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തി- നളിനി പറയുന്നു

janmabhumi-ad

Digital Malayali Web Desk December 07, 2022, 01:19 a.m.

കണ്ടാൽ കൊല്ലും എന്ന സ്ഥിതിയായിരുന്നത് കൊണ്ട് കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തേക്ക് ഞങ്ങൾ ചെന്നൈയിലേക്ക്


80കളിലും 90കളിലും സജീവമായി സിനിമാ മേഖലയില്‍ ഉണ്ടായിരുന്ന നടിമാരില്‍ ഒരാളായിരുന്നു നടി നളിനി. ഇതിലെ വന്നവര്‍ എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി നളിനി മാറി. ബാലതാരമായിട്ടാണ് നളിനി സിനിമയിൽ എത്തിയത്. പത്ത് വയസ്സുള്ളപ്പോളാണ് എ.ബി രാജിന്റെ അഗ്‌നി ശരം എന്ന സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിച്ചത്. 

ഇപ്പോളിതാ രാമരാജുവിനൊപ്പം ഒളിച്ചോടിയ കഥ പറയുകയാണ് നളിനി, എന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളുമായിട്ടാണ് പ്രണയം ഉണ്ടാവുന്നത്. നായികയായ എന്നോട് ഇഷ്ടമൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ എന്റെ കഥാപാത്രത്തിന്റെ കണ്ടിന്യൂറ്റി നോക്കിയിരുന്നത് അദ്ദേഹമാണ്. അങ്ങനെ നോക്കി നോക്കി എന്നെ പിടിച്ചതാണ്. ഇന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോകും. അന്ന് കണ്ണെഴുതിയതും പൊട്ട് തൊട്ടതും മുതൽ എല്ലാം എഴുതണം. ഇരുപത്തിയൊന്ന് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

ഒരു തവണ അമ്പലത്തിൽ പോയി വന്ന അദ്ദേഹം കുങ്കുമം നെറ്റിയിൽ തൊട്ടിട്ടുണ്ട്. ഞാനന്ന് കൈയ്യിൽ മൈലാഞ്ചി ഇട്ടിരിക്കുകയാണ്. മേഡം ഞാൻ കോവിലിൽ പോയി വന്നതാണെന്ന് പറഞ്ഞപ്പോൾ ആ കുങ്കുമം നിങ്ങൾ തന്നെ തൊട്ട് തരാൻ പറഞ്ഞു. പ്രേമം ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് മറ്റൊരു കുഴപ്പവും തോന്നിയില്ല. പുള്ളി നോക്കുമ്പോൾ ആദ്യമായി ഒരു പെണ്ണിന് കുങ്കുമം തൊട്ട് കൊടുക്കുന്നു. ഇതോടെ എന്നോട് ഇഷ്ടമായി.

അന്ന് പാവാടയും ബ്ലൗസുമാണ് ഞാൻ സ്ഥിരമായി ധരിക്കുന്ന വസ്ത്രം. പുള്ളിയ്ക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. ഒരീസം എന്നോട് പറഞ്ഞു നാളെയും ഇത് തന്നെ ഇടണമെന്ന്. ഞാൻ സ്ഥിരമായി അത് തന്നെ ഇടുന്നത് കൊണ്ട് പിറ്റേന്നും പാവടയും ബ്ലൗസും ധരിച്ചെത്തി. പുള്ളി കരുതി അദ്ദേഹം പറഞ്ഞത് കൊണ്ട് ഇട്ടതാണെന്ന്.

അങ്ങനെ ഡയലോഗ് പറഞ്ഞ് തരുന്നതിനിടയിൽ ഒരു കത്തും അതിലൊരു ചോക്ലേറ്റും വെച്ച് തന്നു. എന്റെ ടച്ച് അപ്പ് ആ പേപ്പർ എടുത്തു. എന്നിട്ട് വഴക്കുണ്ടാക്കി. അവർ അമ്മയോട് പറഞ്ഞു. അമ്മയും ചേട്ടനുമൊക്കെ ചേർന്ന് പുള്ളിയെ വല്ലാതെ അടിച്ചു. നിനക്കെന്താടാ പ്രേമമാണോന്ന് ചോദിച്ചതോടെ പുള്ളിയ്ക്ക് വാശിയായി. എന്റെ വീട്ടുകാർ നിങ്ങളെ എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ ഞാനൊരു പ്രണയലേഖനം തന്നു. അതിനാണെന്ന് പറഞ്ഞു. ഇതോടെ എനിക്കും വാശിയായി. എനിക്ക് വേണ്ടി ഇത്രയും അടി കൊണ്ടതല്ലേന്ന് ചിന്തിച്ചപ്പോൾ ഒരു പാവം തോന്നി. അങ്ങനെ ഓടി പോയിട്ടാണ് ഞങ്ങൾ കല്യാണം കഴിക്കുന്നത്.

കണ്ടാൽ കൊല്ലും എന്ന സ്ഥിതിയായിരുന്നത് കൊണ്ട് കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തേക്ക് ഞങ്ങൾ ചെന്നൈയിലേക്ക് വന്നതേയില്ല. അന്ന് എംജിആർ കല്യാണത്തിന് വന്ന് മാലയൊക്കെ വാങ്ങി തന്നു. പിൽക്കാലത്ത് അദ്ദേഹം സിനിമയിൽ അഭിനയിച്ചു. കമൽ ഹാസനും രജനിയുമൊക്കെ പേടിച്ചിരുന്ന നായകനായി മാറിയ രാമരാജു ആയി

വിവാഹത്തോടെയാണ് നളിനി അഭിനയ ജിവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. 1987 ലാണ് നളിന് വിവാഹിതായാവുന്നത്. നടൻ രാമരാജനായിരുന്നു ഭർത്താവ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ കാരണം 2000 ത്തിൽ വേർപിരിഞ്ഞു. ഇവർ വിവാഹമോചനം നേടി. അരുണ, അരുൺ എന്നിവരാണ് മക്കൾ

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick