Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിവാഹേതര ബന്ധം'; ഭാര്യയെ പത്തുതവണ കുത്തി കൊലപ്പെടുത്തി; പിതാവ് സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി മകന്‍

janmabhumi-ad

Digital Malayali Web Desk May 03, 2021, 03:00 p.m.

മുറിയുടെ വാതില്‍ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചത്. ശബ്ദം പുറത്തുവരാതായതോടെ, അയല്‍വാസികള്‍ വന്നുനോക്കുമ്ബോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു


മുംബൈ: വിവാഹേതരബന്ധം സംശയിച്ച്‌ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തുതവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് സംഭവം.

ഹേഷ് സോണിയാണ് കൃത്യം ചെയ്തത്. ഭാര്യ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മഹേഷ് സോണി തൊഴില്‍രഹിതനാണ്. സ്ഥിരമായി അമ്മയെ തല്ലുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പൂനത്തിന്റെ മകന്‍ പറയുന്നു. അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ രണ്ടുതവണ മോഷ്ടിച്ചതായി മകന്‍ ആരോപിച്ചു.

മുറിയുടെ വാതില്‍ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചത്. ശബ്ദം പുറത്തുവരാതായതോടെ, അയല്‍വാസികള്‍ വന്നുനോക്കുമ്ബോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവദിവസം ദമ്ബതികള്‍ വഴക്കിടുന്ന ശബ്ദം പുറത്തുവന്നുവെങ്കിലും അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചില്ല. വഴക്ക് അവസാനിപ്പിക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചുവെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയല്‍വാസികള്‍ പറയുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick