Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി​യ​തി​നു ശേ​ഷം ഷോക്കടിപ്പിച്ച്‌ കൊന്നു; കോളേജ് പ്രൊഫസറായ ഭാര്യ പിടിയില്‍

janmabhumi-ad

Digital Malayali Web Desk May 10, 2021, 12:39 a.m.

ഭ​ര്‍​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി​യ​തി​നു ശേ​ഷം വൈ​ദ്യു​ത വ​യ​റു​ക​ള്‍ കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​പ്പി​ച്ചാ​ണ് കൊ​ല​ന​ട​ത്തി​യ​ത്


ഭോ​പ്പാ​ൽ: ഡോ​ക്ട​റാ​യ ഭ​ർ​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ കോ​ള​ജ് പ്രൊ​ഫ​സ​റാ​യ ഭാ​ര്യ അ​റ​സ്റ്റി​ൽ. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവായ ഡോ. നീരജ് പഥക്കി(65)നെ ഭാര്യ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ദമ്ബതിമാര്‍ക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ പറയുന്നത്.

ഏ​പ്രി​ല്‍ 29നാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി​യ​തി​നു ശേ​ഷം വൈ​ദ്യു​ത വ​യ​റു​ക​ള്‍ കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​പ്പി​ച്ചാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ഏ​റെ നാ​ളാ​യി ഭ​ര്‍​ത്താ​വ് അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

ഏ​പ്രി​ല്‍ 30 ന് ​രാ​വി​ലെ താ​നും മ​ക​നും സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഝാ​ന്‍​സി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​യെ​ന്നും തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ച്‌ ര​ണ്ടു​ദി​വ​സ​മാ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick