Digital Malayali Web Desk May 26, 2023, 01:13 a.m.
ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെയാണ് കസ്റ്റഡിയിലായ
കോഴിക്കോട് ∙ ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെയാണ് കസ്റ്റഡിയിലായത്.
ചെര്‍പ്പുളശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയില്‍ വച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത് ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു. ഷിബിലിന് 22 ഉം ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം. സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.