Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

janmabhumi-ad

Digital Malayali Web Desk October 30, 2020, 01:06 p.m.

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു


കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റു. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുള്ള മലിനജലം അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഒഴുക്കിയിരുന്നത്. ഇതേ തുടര്‍ന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടന്നു.

ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് ഉമേഷ് ബാബുവിന് പരുക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick