Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'അച്ഛാ എന്ന് വിളിച്ച്‌ കൈപിടിച്ച്‌ പുറകെ നടന്നതല്ലേ എന്റെ മോള്‍, എന്തിനാ കൊന്നു കളഞ്ഞത്?': കണ്ണീരോടെ അമ്മ...സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തര്‍ക്കം വൈരാഗ്യമായെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം

janmabhumi-ad

Digital Malayali Web Desk October 18, 2021, 12:38 p.m.

ഭാര്യയെയും മകളെയും അപായപ്പെടുത്താന്‍ ഇയാള്‍ മുന്‍കൂട്ടി പദ്ധതിആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്


കണ്ണൂര്‍: പാത്തിപ്പാലം പുഴയില്‍ ഭാര്യയേയും മകളെയും തള്ളിയിട്ട് ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പോലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൃത്യത്തിനു പിന്നിലെന്നും കുറച്ചു കാലങ്ങളായി കുടുംബത്തോട് ഷിജുവിന് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ്   പ്രതിയുടെ കുറ്റസമ്മതം.  

അതേസമയം കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കതിരൂര്‍ പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് പാനൂര്‍ പാത്തിപ്പാലം പുഴക്ക് സമീപം കുടുംബത്തോടൊപ്പമെത്തിയ പ്രതി ഭാര്യയെയും മകളെയും വെള്ളത്തിലേക്ക് തള്ളിയിട്ടത്.

എന്നാല്‍ ഭാര്യയെയും മകളെയും അപായപ്പെടുത്താന്‍ ഇയാള്‍ മുന്‍കൂട്ടി പദ്ധതിആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ ഇയാള്‍ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി മുമ്ബും പല തവണ കൃത്യം നടന്ന സ്ഥലത്തെത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷിജുവിനെ ചോദ്യം ചെയ്തതിലൂടെയാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കൂടാതെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പല തവണയായി ഷിജു പണയം വെച്ചിരുന്നുവെന്നും ഇത് തിരിച്ചെടുത്തുകൊടുക്കാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടതുമാണ് ഭാര്യയോട് വിദ്വേഷം ഉണ്ടാകാന്‍ കാരണമെന്നും ഭാര്യയോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഷിജു പൊലീസില്‍ നല്‍കിയ മൊഴി.

ഇതിന്റെ ഭാഗമായി നേരത്തെയും ഭാര്യയേയും മകളേയും കൂട്ടി കൃത്യം നടന്ന സ്ഥലത്തെത്തി പരിസരത്തെക്കുറിച്ച്‌ മനസിലാക്കിയിരുന്നതായി ഷിജു പൊലീസിനോട് പറഞ്ഞു. അതേ സമയം, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ഷിജു പൊതുവെ ശാന്ത സ്വഭാവക്കാരനാണെന്നുമാണ് നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കുന്ന വിവരം. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ ഷിജുവിനെ ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.

ഇയാള്‍ ക്ഷേത്രക്കുളത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്ന നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍ ഇയാള്‍ യഥാര്‍ഥത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസും ഇയാളെ കണ്ടെത്തിയ നാട്ടുകാരും പറഞ്ഞു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick