Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല, കൂടുതൽ ചർച്ച വേണമായിരുന്നുവെന്ന് കെ മുരളീധരൻ; സന്തോഷമെന്ന് തിരുവഞ്ചൂർ, കെ.പി.സി.സി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ലാതെ​ നേതാക്കള്‍

janmabhumi-ad

Digital Malayali Web Desk October 22, 2021, 11:23 a.m.

പട്ടികയിൽ ഐ ഗ്രൂപ്പിന് അപ്രമാധിത്വം ലഭിച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി പട്ടിക സംബന്ധിച്ച്‌ പൂര്‍ണ്ണ തൃപ്തിയില്ലാതെ​ നേതാക്കള്‍. കെ. മുരളീധരന്‍ അതൃപ്​തി ​പ്രകടിപ്പിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍ പട്ടിക സംബന്ധിച്ച്‌​ സന്തോഷമാണുള്ളതെന്ന്​ പ്രതികരിച്ചു. പട്ടിക തയാറാക്കും മുമ്പ്​ വര്‍ക്കിങ്​ പ്രസിഡന്‍റുമാരുമായി കൂടുതല്‍ ചര്‍ച്ച വേണമായിരുന്നെന്നും ​ കെ. മുരളീധരന്‍ പ്രതികരിച്ചത്​. അച്ചടക്കം എല്ലാവര്‍ക്കും ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നുംമാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്​. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, പട്ടിക സംബന്ധിച്ച്‌​ വളരെ സന്തോഷമെന്നാണ്​ തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍ പ്രതികരിച്ചത്​. മറ്റുള്ളവര്‍ക്കും സന്തോഷമാണെന്നാണ്​ കരുതുന്ന​ത്​. അംഗീകാരം കിട്ടേണ്ട ആളുകള്‍ വേറെയുമുണ്ട്​​. മറ്റു ഘട്ടങ്ങളില്‍ അവരെകൂടി പരിഗണിക്കും. എല്ലാം ഏറെകുറെ ഭംഗിയായി തീര്‍ന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതിൽ ദുഃഖമില്ലെന്നും തീരുമാനം പിൻവലിക്കില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു. കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കെ.പി.സി.സി നൽകിയ പട്ടികയിൽ നിന്ന് തന്‍റെ പേര് ഹൈക്കമാൻഡ് വെട്ടിയതാകാനും സാധ്യതയുണ്ട്. കോൺഗ്രസ് നേതൃത്വം താനുമായി ഗൗരവമായ ചർച്ച നടത്തിയില്ല. തന്നെ ബോധപൂർവം ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന് കരുതുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.

കെ പി സി സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ആർക്കും തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തി എല്ലാ നേതാക്കളുമായി ബന്ധപ്പെടുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിശ്വസ്തരെ വെട്ടി നിരത്തിയെന്ന ആക്ഷേപമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ടുകൾ. പട്ടികയിൽ ഐ ഗ്രൂപ്പിന് അപ്രമാധിത്വം ലഭിച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്നുളള നിരവധി പേർ അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയുമെല്ലാം നോമിനികളായി പട്ടികയിൽ ഇടംപിടിച്ചതാണ് എ ഗ്രൂപ്പിന്റെ അതൃപ്തിക്ക് കാരണം.

നാലു വൈസ്‌ പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹക സമിതിയംഗങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് ഹൈക്കമാന്റ് അംഗീകരിച്ചത്. എൻ ശക്‌തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്‌, വി പി സജീന്ദ്രന്‍ എന്നിവരാണു വൈസ്‌ പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. 28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നു പേര്‍ വനിതകളാണ്‌. ദീപ്‌തി മേരി വര്‍ഗീസ്‌, കെ എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണു പട്ടികയില്‍ ഇടം പിടിച്ചത്‌.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick