Digital Malayali Web Desk November 10, 2020, 11:32 p.m.
157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വേണ്ടി നായകന് രോഹിത് ശര്‍മ്മ 68 റണ്‍സ് നേടി
ദുബായ്: ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ വിജയം. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടക്കുകയായിരുന്നു.
157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വേണ്ടി നായകന് രോഹിത് ശര്‍മ്മ 68 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോഷെ രണ്ട് വിക്കറ്റും, റബാഡ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 65 റണ്‍സും ഋഷഭ് പന്ത് 56 റണ്‍സും എടുത്തു.
മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും നഥാന്‍ കോള്‍ട്ടര്‍നൈല്‍ രണ്ടു വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.