Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെ.എം. ഷാജിയുടെ വീട്ടിലെ റെയ്ഡ് ആത്മാര്‍ത്ഥമെങ്കില്‍ സിപിഎം നേതാക്കളുടെ വീട്ടിലും റെയ്ഡ് നടത്തണമെന്ന് മുല്ലപ്പളളി

janmabhumi-ad

Digital Malayali Web Desk April 13, 2021, 01:03 p.m.

ആത്മാര്‍ത്ഥമായ അന്വേഷണമാണെങ്കില്‍ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണം


തിരുവനന്തപുരം: ലീഗ് എംഎല്‍എ കെ.എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച്‌ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയാണെന്ന് മുല്ലപള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ആത്മാര്‍ത്ഥമായ അന്വേഷണമാണെങ്കില്‍ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരെയും വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും കണ്ടെടുത്തിരുന്നു. കണ്ണൂരില്‍ നിന്ന് പിടിച്ച പണം രേഖകള്‍ ഉളളതാണെന്നും വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നും കെ.എം ഷാജി ബോധിപ്പിച്ചിരുന്നു.

2011 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ.എം ഷാജിയുടെ സ്വത്തുക്കളില്‍ 166 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം സഹയാത്രികനും അഭിഭാഷകനുമായ ഹരീഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് കോടതിയുടെ അനുമതിയോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍
കെപിസിസി നിയോഗിച്ച സമിതി അന്വേഷണം തുടങ്ങി. ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംഘത്തിന് കൈമാറിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick